“മമ്മൂട്ടി സുപ്രീംകോടതിയിലെ ജഡ്ജി ആവേണ്ട ആളായിരുന്നു.” മുന്‍ സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ്

211

മുന്‍ സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ് മമ്മൂട്ടിയെയുടെ കരിയറിനെക്കുറിച്ച്‌ നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധേയമാകുകയാണ്.  സിനിമയില്‍ എത്തുന്നതിന് മുമ്ബ് തന്നെ വക്കീലായി പ്രൊഫഷന്‍ തെരഞ്ഞെടുത്ത ആളാണ് മമ്മൂട്ടി. മമ്മൂട്ടി ആ പ്രൊഫഷന്‍ ഇന്നും തുടര്‍ന്നിരുന്നെങ്കില്‍ സുപ്രീംകോടതിയിലെ ജഡ്ജി ആവേണ്ട ആളായിരുന്നു എന്നാണ് മുന്‍ സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ് പറഞ്ഞിരിക്കുന്നത്.  സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാക്കിയുള്ള കാലം വക്കീലായി തന്നെ തുടരാൻ തീരുമാനിച്ചിരുന്നതിലാണ് അദ്ദേഹം ആദ്യം വക്കീല്‍ ആയത്‌.   മാമാങ്കം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ വച്ചായിരുന്നു മമ്മൂട്ടിയെക്കുറിച്ച്‌ അദ്ദേഹം കൗതുകകരമായ ഒരു പ്രവചനം നടത്തിയത്. “മമ്മൂട്ടി വക്കീല്‍ കുപ്പായഴിച്ചു വച്ചില്ലായിരുന്നുവെങ്കില്‍ സുപ്രീംകോടതി ജഡ്ജി ആവേണ്ട ആളായിരുന്നു., ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല” മുന്‍ സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫിന്റെ വാക്കുകള്‍ സദസ്സില്‍ മുഴുവന്‍ വലിയ രീതിയില്‍ ചിരി പടര്‍ത്തുകയാണുണ്ടായത്.
മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്ത് വലിയ ആഘോഷമാക്കിയ ഈ വാര്‍ത്ത വീണ്ടും സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ്. അതിശയോക്തിയും കൗതുകവും ഒരേപോലെയുള്ള സിറിയക് ജോസഫിന്റെ ഈ പ്രതികരണം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യമാവാനാണ് സാധ്യതയെന്നും ചില ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. യൂണിറ്റ് ആര്‍ട്ടിസ്റ്റായി തന്റെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ നാഴിക കല്ലായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ്. ആ കഴിവ് ആവോളമുള്ള മമ്മൂട്ടി ഒരു വക്കീലായി തന്റെ ജീവിതം ആരംഭിച്ചിരുന്നുവെങ്കില്‍ ആ പ്രൊഫഷനില്‍ ഏറ്റവും ഉന്നതമായ സ്ഥാനത്ത് അദ്ദേഹം എത്തുമെന്ന കാര്യം ആരാധകര്‍ക്ക് ഉറപ്പാണ്.വളരെ സാധാരണമായ നിലയില്‍ നിന്നാണ് ഇന്ന് കാണുന്ന മെഗാസ്റ്റാര്‍ എന്ന പദവി വരെ  മമ്മൂട്ടി എത്തിയത്.