ജനത കര്‍ഫ്യൂ: 22ന് മുഴുവന്‍ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

84

കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ പാലിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇതേ തുടര്‍ന്ന് മാര്‍ച്ച്‌ 22 ഞായറാഴ്ച മുഴുവന്‍ കടകളും അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച്‌. ആലിക്കുട്ടി ഹാജി പറഞ്ഞു. കണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് അധ്യക്ഷത വഹിച്ചു. ടി.എഫ്.സെബാസ്റ്റ്യന്‍, കമലാലയം സുകു, കെ.എസ്.രാധാകൃഷ്ണന്‍, എം.നസീര്‍, പ്രസാദ് ജോണ്‍ മാമ്ബ, നജിമുദ്ദീന്‍ ആലംമൂട്, നിജാം ബഷീ, മനോജ്, സുനില്‍ കുമാര്‍, വി.എ.ജോസ്, പി.എം.എം.ഹബീബ്, പി.കെ.ഹെന്‍ട്രി എന്നിവര്‍ പങ്കെടുത്തു.