കൊവിഡിനെ മറപിടിച്ച്‌ ആക്രമണം നടത്താന്‍ തീവ്രവാദികളുടെ നീക്കം

161

കൊവിഡ് മാരകമായി ബാധിച്ച രാജ്യങ്ങളില്‍, സുരക്ഷ സേന പോലും രോഗത്തെ തുരത്താനുള്ള ശ്രമത്തില്‍ മുഴുകിയിരിക്കുന്ന സമയം തീവ്രവാദികള്‍ മുതലെടുത്തേക്കാമെന്ന് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ്മുന്നറിയിപ്പ് .ലോകം മുഴുവന്‍ കൊവിഡ് ഭീതിയിലാണ്. നേതാക്കളും സൈനികരുമുള്‍പ്പെടെ എല്ലാവരും രോഗത്തെ തുരത്താനുള്ള കഠിന പരിശ്രമത്തിലാണ്. ഈ സമയം നോക്കി ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ അക്രമണത്തിന് മുതിരാന്‍ സാദ്ധ്യതയുള്ളതായി ന്യൂസ് ഏജന്‍സിയും എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു .കൊവിഡ് ബാധിത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യരുതെന്നും, ആക്രമണം നടത്തരുതെന്നും ഇത്തരം ഗ്രൂപ്പുകള്‍ മുന്‍പ് തങ്ങളുടെ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും, തീവ്രവാദികള്‍ നിഷ്‌കരുണം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും ആക്രമിക്കാനും അവസരം ഉപയോഗിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

കൊവിഡ് കൂടുതലായി ബാധിച്ച രാജ്യങ്ങളില്‍, സുരക്ഷ സേന പോലും രോഗത്തെ തുരത്താനുള്ള ശ്രമത്തില്‍ മുഴുകിയിരിക്കുന്ന സമയം തീവ്രവാദികള്‍ മുതലെടുത്തേക്കാമെന്ന് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ് മുമ്ബ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, കൊവിഡ് മുതലെടുത്തുണ്ടായ മാരകമായ ആക്രമണങ്ങള്‍ ഇതിനോടകം നടന്നിട്ടുണ്ടെന്ന് സംശയമുള്ളതായി എ.പി റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട് അനുസരിച്ച മാര്‍ച്ച്‌ അവസാനം ബൊക്കോ ഹറാം ഭീകരര്‍ ആഫ്രിക്കയിലെ ചാഡില്‍ 92 സൈനികരെ വധിച്ചു. രാജ്യത്തെ ഏറ്റവും ഭീകരമായ ആക്രമണമാണിതെന്നും എ.പി റിപ്പോര്‍ട്ടു ചെയ്യുന്നു. അടുത്ത ദിവസം നടന്ന മറ്റൊരു ആക്രമണത്തില്‍ ഭീകരര്‍ 50 നൈജീരിയന്‍ സൈനികരുടെ ജീവനെടുത്തു.

ഇറാഖ്, സിറിയ, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ നിന്ന് അമേരിക്കയും യു.കെയുമൊക്കെ അവരുടെ സൈനികരെ പിന്‍വലിക്കുകയോ, വെട്ടിക്കുറക്കുകയോ ചെയ്‌തുവെന്നത് ആശങ്ക കൂട്ടുന്നു. വടക്കുകിഴക്കന്‍ സിറിയയില്‍ ഐസിസ് വ്യാപിക്കുമോയെന്ന ആശങ്ക യു.എസ് സൈന്യത്തിന് ഉണ്ടെന്ന് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

.