എെ. എസ് ഭീകരർ ടൈഗ്രസ് നദിയിൽ കൂട്ട ആത്മഹത്യ ചെയ്യുന്നു !!

1565

മൊസൂൾ നഗരം ഇറാഖി സേനയുടെ കീഴടക്കിയതോടെ സൈനികരുടെ പിടിയിലാകുന്നത് തടയാന്‍ എെ.എസ് ഭീകരര്‍ കൂട്ടത്തോടെ ടൈഗ്രിസ് നദിയില്‍ ചാടി ജീവനൊടുക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഇറാഖി സേന മൊസൂളിനെ പൂർണ്ണായും ഐ. എസ് ഭീകരൻമാരിൽ നിന്നും മോചിപ്പിച്ചിരുന്നു. ഇതോടെയാണ് നിലനില്‍പ്പില്ലാതെ ഭീകരർ കൂട്ടത്തോടെ ജീവനൊടുക്കുന്നത്. നഗരം മുഴുവന്‍ ഭീകരരുടെ മൃതദേഹങ്ങള്‍ ചിതറി കിടക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. 2014 മുതല്‍ ഐ.എസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു മൊസൂള്‍ നഗരം. ആയിരക്കണക്കിന് ഭീകരര്‍ ആയിരുന്നു ഇവിടെ ജനങ്ങളെ തങ്ങളുടെ കവചമായി ഉപയോഗിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ചരിത്ര പ്രാധാന്യമുള്ള മൊസ്യൂള്‍ നഗരം ഐസിസ് ഭീകരര്‍ കൈയ്യടക്കുന്നത്. അന്ന് ഇറാഖി സേനയെ അവര്‍ അവിടെ നിന്ന് തുരത്തിയോടിക്കുകയായിരുന്നു. പുന്നീട് ഐസിസിന്റെ ഭരണസിരാകേന്ദ്രമായി മൊസ്യൂള്‍ മാറി. ഒടുവിൽ ഒമ്പത് മാസത്തെ ശക്തമായ പോരാട്ടത്തിന് ശേഷം സേന മൊസൂൾ തിരിച്ചുപിടിയ്ക്കുകയായിരുന്നു. രക്തം ഏറെ ചിന്തിയ പോരാട്ടത്തിനൊടുവില്‍ വിജയം ഇറാഖി സേനയ്ക്ക് തന്നെ ആയിരുന്നു.ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സൈന്യം മൊസ്യൂള്‍ വളഞ്ഞിരുന്നു. മരിക്കുക അല്ലെങ്കില്‍ കീഴടങ്ങുക എന്നായിരുന്നു സൈന്യം ഐസിസ് ഭീകരര്‍ക്ക് നല്‍കിയ അന്ത്യശാസനം. ഇറാഖിലെ പ്രധാന നഗരങ്ങളില്‍ ഒന്നായിരുന്നു മൊസ്യൂള്‍. എന്നാല്‍ ഇപ്പോഴത് ഒരു പ്രേത നഗരം പോലെ ആണ്. ഐസിസ് കീഴടക്കിയതിന് ശേഷം സംഘര്‍ഷമൊഴിഞ്ഞ സമയമുണ്ടായിട്ടില്ല. ഭീകരർ ഇറാഖിലേയും സിറിയയിലേയും സ്വാധീന മഖലകള്‍ നിയന്ത്രിച്ചിരുന്നത് മൊസ്യൂളില്‍ നിന്നായിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി മൊസ്യൂള്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലായിരുന്നു ഇറാഖി സേന. അമേരിക്കയുടെ സഹായത്തോടെ ആയിരുന്നു ഇറാഖി സേനയുടെ മുന്നേറ്റം. അമേരിക്കന്‍ വ്യോമ സേന നല്‍കിയ സഹായം ഇക്കാര്യത്തില്‍ ഇറാഖി സേനയ്ക്ക് മറക്കാനാവില്ല. മൊസ്യൂളില്‍ ഒരു ലക്ഷത്തിലേറെ ജനങ്ങളെ മനുഷ്യ കവചമാക്കി ആയിരുന്നു ഇത്ര നാളും ഐസിസ് പിടിച്ചുനിന്നത്. സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഇറാഖി സേനയും മടിച്ചുനിന്നു.
ഒടുവില്‍ ഇറാഖി സേന അന്ത്യശാസനം നല്‍കുകായിരുന്നു. ഒന്നുകില്‍ ഐസിസ് ഭീകരര്‍ക്ക് കീഴടങ്ങാം. അല്ലെങ്കില്‍ മരണം വരിക്കാം. ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത് എന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇറാഖില്‍ ഇനി ഐസിസിന് വലിയ ശക്തി കേന്ദ്രങ്ങളില്ല.