അടിപൊളി സദ്യ..! ഒപ്പം എല്ലാവര്‍ക്കും നൂറിന്റെ പുത്തന്‍ നോട്ടും

1258

വിഭവസമൃദ്ധമായ സദ്യ കഴിച്ചിരിക്കുന്ന എല്ലാവര്‍ക്കും നൂറിന്റെ പുത്തന്‍ നോട്ട് നല്‍കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതിഥികള്‍ക്ക് നൂറ് രൂപ വീതം നല്‍കി സന്തോഷിപ്പിച്ച ചടങ്ങിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ എത്തി. തൃശൂരിലാണ് ഈ സംഭവം നടന്നത്. ഇവിടെ കൊടകര മറ്റത്തൂര്‍ കൈമുക്ക് മനയിലെ നാരായണന്‍ നമ്പൂതിരിയുടെ ഷഷ്ഠിപൂര്‍ത്തിയോടനുബന്ധിച്ച് നടന്ന സദ്യയ്ക്കിടെയാണ് അതിഥികള്‍ക്ക് പണം നല്‍കി സന്തോഷിപ്പിച്ചത്. ജ്യോതിഷ പണ്ഡിതനായ നാരായണന്‍ നമ്പൂതിരി സോമയാഗം, അതിരാത്രം തുടങ്ങിയ യജ്ഞങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചിട്ടുള്ളയാളാണ്. മൂന്ന് ദിവസങ്ങളിലായി ഇവിടെ ഗംഭീര ചടങ്ങുകളോടെയാണ് ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ശിഷ്യസമൂഹമുള്‍പ്പെടെയുള്ളവരാണ് അതിഥികള്‍ക്കായി പണം വിതരണം നടത്തിയത്.

നമ്മുടെ നാട്ടിൽ പരിചിതമല്ലാത്ത ഈ ആചാരത്തിന്റെ വീഡിയോ വേഗത്തിലാണ് ഫേസ്ബുക്കിലും, വാട്സാപ്പിലും വൈറലായത്. ഇത് പോലെയുള്ള നല്ല നല്ല ആചാരങ്ങൾ ഇനിയും ഉണ്ടോയെന്ന സിനിയ ഡയലോഗോടെയാണ് ഈ വീഡിയോ ഷെയർ ചെയ്തത്.