“എന്റെ സഹോദരി അവൾക്കിഷ്ടപ്പെട്ടയാളെ കെട്ടും.മഹല്ല് കമ്മിറ്റിയ്ക്ക് കുരു പൊട്ടേണ്ട.പള്ളി വിചാരിച്ചാല്‍ കാലത്തിന്റെ ഒഴുക്കിനെ തടയാനാവുമോ?”

36979

‘ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ …..” ഉള്ളൂരിന്റെ പ്രസിദ്ധമായ ഈ വരികളെ അനുസ്മരിയ്ക്കുകയാണ് പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം. സ്നേഹത്തെ മതിൽക്കെട്ടുകൾക്കുള്ളിൽ തളച്ചിടാൻ പുരോഹിതൻമാ‌ർ പ്രഖ്യാപിച്ച മതവിലക്കുകൾക്ക് പുല്ലുവില നല്‍കി നാട്ടുകാര്‍. മകളുടെ വിവാഹം അവൾ സ്നേഹിയ്ക്കുന്ന പുരുഷനുമായി നടത്താൻ തീരുമാനിച്ചതിന് പെരിന്തല്‍മണ്ണ കൊണ്ടിപ്പറമ്ബ് മദാറുല്‍ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയിൽ നിന്നും കുടുംബത്തോടെ പുറത്തായക്കിയ കുന്നുമ്മല്‍ യൂസഫിന്റെ മകളുടെ കല്ല്യാണത്തിന് എത്തിയത് രണ്ടായിരത്തിലധികം പേർ ! മതം വിവാഹക്കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന തീരുമാനമാത്തിലായിരുന്നു പെൺകുട്ടിയുടെ കുടുംബം . യൂസഫിന്റെ മകള്‍ ജസീലയും നിലമ്ബൂര്‍ സ്വദേശി ടിസോ ടോമുമായിയിട്ടായിരുന്നു വിവാഹം. മഹല്ല് കമ്മറ്റിയുമായി ഇവര്‍ ഇനി സഹകരിക്കേണ്ടതില്ല എന്ന് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിലും വിവാഹം സുമംഗളമായി നടത്താന്‍ ജാതി മത ഭേദമന്യെ നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. വിവാത്തിന് ശേഷം ജസീലയുടെ മാതൃസഹോദരനായ റഷീദ് സിപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ,…………………                                                                                                                                                                                                                              ഇന്നലെ എന്റെ (മൂത്താപ്പാന്റെ )പെങ്ങളുടെ മകളുടെ കല്ല്യാണമായിരുന്നു. ജസീലയുടെ അഥവാ ഞങ്ങളുടെ ഇയ്യക്കുട്ടിയുടെ കല്ല്യാണമായിരുന്നു. അവള്‍ക്കിഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്രമവള്‍ക്കുണ്ട്. ടിസോ ടോമിയും അവളും തമ്മിലെ വിവാഹമൊന്നുമല്ല ഇവിടത്തെ ആദ്യ മിശ്രവിവാഹം. രണ്ട് കുടുംബങ്ങളും ഒന്നിച്ച്‌ ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ ഇത്തരം മതരഹിത വിവാഹങ്ങള്‍ ഇവിടെ പതിവല്ല. അത്തരമൊരു കാര്യത്തിന് ധീരത കാട്ടിയ പെങ്ങള്‍ നജ്മ യൂസഫിനും അളിയനും കുടുംബത്തിനും എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.മഹല്ല് കമ്മിറ്റിക്ക് ഇതില്‍കുരു പൊട്ടണ്ടകാര്യമൊന്നുമില്ല. മഹല്ല് കമ്മിറ്റി മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ ഈ കടുംബവുമായി സംസാരിക്കേണ്ടതില്ലാ എന്നാണ് പറഞ്ഞത്. മഹല്ല് കാര്യങ്ങളില്‍ പള്ളിക്ക് പറയാമെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ അല്ലാത്ത കാര്യങ്ങളില്‍ വിലക്കാന്‍ എന്ത് അധികാരമാണുള്ളത്. കാര്യങ്ങളുടെ കിടപ്പ് ഇവര്‍ ക്കൊന്നും ഇനിയും മനസ്സിലായിട്ടില്ല. പള്ളി വിചാരിച്ചാല്‍ കാലത്തിന്റെ ഒഴുക്കിനെ തടയാനാവുമോ?അല്ലെങ്കില്‍ പള്ളിക്ക് തന്നെ നിലനില്‍ക്കാന്‍ എത്ര നാള്‍ കഴിയും എന്നറിയാത്ത വിധം കാവി തീ പടരുന്ന കാലത്ത് ഇങ്ങനെ ചില വിവര ദോഷികള്‍ കാട്ടുന്ന വിവരകേടുകള്‍ ഫാസിസ്റ്റുകള്‍ക്കാണ് ഗുണം ചെയ്യുക. പൊട്ട കുളത്തിലെ തവളകള്‍ ഉണ്ടാക്കുന്ന ഓരോരോ മണ്ടത്തരങ്ങള്‍. ധാരാളം മുസ്ലിങ്ങള്‍, അതും മത വിശ്വാസികള്‍ തന്നെ ഈ കല്ല്യാണത്തില്‍ സജീവമായിരുന്നു എന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.മതത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കപ്പുറത്തേക്ക് സ്നേഹം നയിച്ചപ്പോള്‍ മതവിലക്കുകള്‍ക്ക് പുല്ലുവില നല്‍കി നാട്ടുകാര്‍. പെരിന്തല്‍മണ്ണ കൊണ്ടിപ്പറമ്ബ് മദാറുല്‍ ഇസ്ലാം സംഘമാണ് കുന്നുമ്മല്‍ യൂസഫിനെയും കുടുംബത്തെയും മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ മതം വിവാഹക്കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന വ്യക്തമായ തീരുമാനമെടുത്ത കുടുംബം വിവാഹവുമായി മുന്നോട്ടുതന്നെ പോയി.
യൂസഫിന്റെ മകള്‍ ജസീലയും നിലമ്ബൂര്‍ സ്വദേശി ടിസോ ടോമുമായിയിട്ടായിരുന്നു വിവാഹം. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ രണ്ടായിരത്തിനടുത്ത് ആളുകളാണ് പങ്കെടുത്തത്. മഹല്ല് കമ്മറ്റിയുമായി ഇവര്‍ ഇനി സഹകരിക്കേണ്ടതില്ല എന്ന് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിലും വിവാഹം സുമംഗളമായി നടത്താന്‍ സഹകരിച്ച നാട്ടുകാര്‍ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ നിരവധി അഭിപ്രായങ്ങളും ഉണ്ടാകുന്നുണ്ട്.
ജസീലയുടെ മാതൃസഹോദരനായ റഷീദ് സിപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ, ഇന്നലെ എന്റെ (മൂത്താപ്പാന്റെ )പെങ്ങളുടെ മകളുടെ കല്ല്യാണമായിരുന്നു. ജസീലയുടെ അഥവാ ഞങ്ങളുടെ ഇയ്യക്കുട്ടിയുടെ കല്ല്യാണമായിരുന്നു. അവള്‍ക്കിഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്രമവള്‍ക്കുണ്ട്. ടിസോ ടോമിയും അവളും തമ്മിലെ വിവാഹമൊന്നുമല്ല ഇവിടത്തെ ആദ്യ മിശ്രവിവാഹം. രണ്ട് കുടുംബങ്ങളും ഒന്നിച്ച്‌ ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ ഇത്തരം മതരഹിത വിവാഹങ്ങള്‍ ഇവിടെ പതിവല്ല. അത്തരമൊരു കാര്യത്തിന് ധീരത കാട്ടിയ പെങ്ങള്‍ നജ്മ യൂസഫിനും അളിയനും കുടുംബത്തിനും എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.മഹല്ല് കമ്മിറ്റിക്ക് ഇതില്‍കുരു പൊട്ടണ്ടകാര്യമൊന്നുമില്ല. മഹല്ല് കമ്മിറ്റി മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ ഈ കടുംബവുമായി സംസാരിക്കേണ്ടതില്ലാ എന്നാണ് പറഞ്ഞത്. മഹല്ല് കാര്യങ്ങളില്‍ പള്ളിക്ക് പറയാമെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ അല്ലാത്ത കാര്യങ്ങളില്‍ വിലക്കാന്‍ എന്ത് അധികാരമാണുള്ളത്. കാര്യങ്ങളുടെ കിടപ്പ് ഇവര്‍ ക്കൊന്നും ഇനിയും മനസ്സിലായിട്ടില്ല. പള്ളി വിചാരിച്ചാല്‍ കാലത്തിന്റെ ഒഴുക്കിനെ തടയാനാവുമോ? അല്ലെങ്കില്‍ പള്ളിക്ക് തന്നെ നിലനില്‍ക്കാന്‍ എത്ര നാള്‍ കഴിയും എന്നറിയാത്ത വിധം കാവി തീ പടരുന്ന കാലത്ത് ഇങ്ങനെ ചില വിവര ദോഷികള്‍ കാട്ടുന്ന വിവരകേടുകള്‍ ഫാസിസ്റ്റുകള്‍ക്കാണ് ഗുണം ചെയ്യുക. പൊട്ട കുളത്തിലെ തവളകള്‍ ഉണ്ടാക്കുന്ന ഓരോരോ മണ്ടത്തരങ്ങള്‍. ധാരാളം മുസ്ലിങ്ങള്‍, അതും മത വിശ്വാസികള്‍ തന്നെ ഈ കല്ല്യാണത്തില്‍ സജീവമായിരുന്നു എന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.