ലോകത്ത് ആരും പ്രാര്‍ത്ഥിച്ച് ക്യാന്‍സര്‍ മാറ്റിയിട്ടില്ല: ഇന്നസെന്റ്‌

1870

ലോകത്ത് പ്രാര്‍ത്ഥനകൊണ്ട്  ഇന്നേവരെ ആര്‍ക്കും ക്യാന്‍സര്‍ രോഗം ഭേദമായിട്ടില്ലെന്ന് ആവര്‍ത്തിച്ച് നടന്‍ ഇന്നസെന്റ്. ക്യാന്‍സര്‍ ഭേദമാക്കാന്‍ വേണ്ടത് ശരിയായ ചികിത്സയാണ്. മലപ്പുറത്ത് സ്വന്തം ജീവിതാനുഭവങ്ങളെ സാക്ഷ്യപ്പെടുത്തിയായിരുന്നു ഇന്നസെന്റ് ക്യാന്‍സര്‍ ചികിത്സയെ കുറിച്ച് പ്രതികരിച്ചത്.

വ്യാജ ചികിത്സകള്‍ മൂലം പലരുടേയും രോഗം മൂര്‍ച്ഛിക്കുന്നതായി കണ്ടിട്ടുണ്ട്. എം.പി എന്ന നിലയില്‍ മണ്ഡലത്തിലെ ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാഥമിക പരിഗണന നല്‍കുന്നതെന്നും അര്‍ബുദ രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമായി വിപുല പദ്ധതികള്‍ ആവിഷ്‌കരിച്ചതായും ഇന്നസെന്റ് പറഞ്ഞു.

പ്രകൃതി ചികിത്സ എന്ന പേരില്‍ ചിലര്‍ കഴിഞ്ഞ കുറേ കാലങ്ങളായി ചില ചെടികളും ഫലമൂലാധികളും ഉപയോഗിച്ച് ചികിത്സിക്കുകയും അതിനെ പ്രമുഖ വ്യക്തികളും താരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ അതിനെ പിന്താങ്ങുന്ന അവസ്ഥയും സജീവമാകുന്നതിനിടെയാണ് ഇന്നസെന്റ് ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.