മുസ്‌ലിം വേട്ടക്കെതിരെ മുസ്‌ലിം ലീഗ് റാലി വെള്ളിയാഴ്ച്ച

432

ഭീകരവാദത്തിന്റെ പേരില്‍ മുസ്‌ലിം വേട്ട നടത്തുന്നതായി ആരോപിച്ച് മുസ്‌ലിം ലീഗ് വെള്ളിയാഴ്ച്ച ് കോഴിക്കോനടത്തുന്ന റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. മുസ്‌ലിം സ്ഥാപനങ്ങളെയം പ്രബോധകരെയും കരിനിയമം ചുമത്തി പീഡിപ്പിക്കുന്ന ഭരണകൂട ഭീകരതക്കെതിരായാണ് റാലി. ലീഗിന്‍രെ ശാഖാപഞ്ചായത്ത്മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കോഴിക്കോട്ടെത്തും.

ആറിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന റാലിയെ തുടര്‍ന്ന് ജനുവരയില്‍ വിവിധ ജില്ലകളിലും ജനജാഗരണ റാലികള്‍ നടക്കും. മുതലക്കുളത്തു നടക്കുന്ന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ അഹമ്മദ് എം.പി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, എം.പി വീരേന്ദ്രകുമാര്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി രാമനുണ്ണി തുടങ്ങിയവര്‍ സംസാരിക്കും. റാലി ഭരണകൂട ഭീകരതക്കെതിരായ ജനമുന്നേറ്റമാക്കാന്‍ എല്ലാഘടകങ്ങളും ശ്രമിക്കണമെന്ന് ജന. സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

LEAVE A REPLY