ലോകത്തേറ്റവും അഴിമതിക്കാരായ മാധ്യമങ്ങള്‍ ഇന്ത്യയിലെന്ന് സര്‍വ്വേ റിപ്പോട്ട്‌

442

ലോക സാമ്പത്തിക ഫോറം നടത്തിയ സര്‍വ്വേയില്‍ ഏറ്റവും കുടുതല്‍ അഴിമതിനടത്തുന്ന കാര്യത്തില്‍ ഇന്ത്യന്‍മാധ്യമങ്ങള്‍ ലോകത്ത് രണ്ടാം സ്ഥാനത്തെന്ന കണ്ടെത്തല്‍.് ഒന്നാമത് ആസ്‌ട്രേലിയയാണ്. മാസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്ന റിപ്പോട്ട് ഇന്്യന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല.. അതിനാല്‍ പൊതുജനം ഇതിനെ കുറിച്ച് അറിഞ്ഞതുമില്ല.ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് ധാര്‍മ്മികതയോ ഉത്തരവാദിത്തമോ ഇല്ല. ജനങ്ങള്‍ക്ക് അവയിലുള്ള വിശ്വാസം തീരെക്കുറഞ്ഞു. മാധ്യമങ്ങളുടെയും സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടേയും ഉദ്ദേശലക്ഷ്യങ്ങള്‍പോലും ചോദ്യം ചെയ്യപ്പെടുകയാണ്. വേള്‍ഡ് എക്കണോമിക് ഫോറത്തിനു വേണ്ടി എഡല്‍മാന്‍ ട്രസ്റ്റ് നടത്തിയ സര്‍വ്വേയില്‍ പറയുന്നു.

38 രാജ്യങ്ങളിലായി 20 വര്‍ഷമായി മാധ്യമരംഗത്ത് സേവനം ചെയ്യുന്ന ട്രസ്റ്റാണിത്. ആഗോളതലത്തിലുള്ള സ്ഥിതിയും വ്യത്യസ്ഥമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ മൂന്നില്‍ രണ്ട് രാജ്യങ്ങളിലുള്ളവരും മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരാണ്. മിക്ക മാധ്യമങ്ങള്‍ക്കും നിക്ഷിപ്ത താല്പ്പര്യങ്ങളുണ്ടെന്നാണ് ജനങ്ങളുടെ വിശ്വാസം. അതിനാല്‍ ലോകത്തെമ്പാടും തന്നെ മാധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്.

മാധ്യമങ്ങളെ വലിയ കോര്‍പ്പറേറ്റ് യന്ത്രങ്ങളായും വരേണ്യവര്‍ഗത്തിന്റെ ഭാഗമായുമായാണ് ലോകമെങ്ങും ഇന്ന് ജനങ്ങള്‍ കാണുന്നത് റിപ്പോര്‍ട്ടില്‍ റിച്ചാര്‍ഡ് എഡല്‍മാന്‍ പറയുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നാവാകേണ്ട മാധ്യമങ്ങള്‍ പണക്കാര്‍ക്കും സ്വാധീനമുള്ളവര്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത്.

28 രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്. അതില്‍17 രാജ്യങ്ങളിലുള്ളവരും മാധ്യമങ്ങളില്‍ തങ്ങള്‍ക്കുള്ള അവിശ്വാസം രേഖപ്പെടുത്തി. സാമൂഹ്യമാധ്യമങ്ങളുടെ കടന്നുവരവാണ് ഇതിനു കാരണമെന്നും വിലയിരുത്തലുണ്ട്.