അതിര്‍ത്തിയില്‍ പ്രകോപനവുമായി വീണ്ടും പാകിസ്ഥാന്‍,​​ ഷെല്ലാക്രമണത്തില്‍ സെെനികന്‍ കൊല്ലപ്പെട്ടു,​

235

ഇന്ത്യ പാക് അതിര്‍ത്തിയില്‍ പ്രകോപനവുമായി വീണ്ടും പാകിസ്ഥാന്‍. ഏഫ് 16 യുദ്ധവിമാനവുമായി പാകിസ്ഥാന്‍ ഇന്ത്യന്‍ സെെന്യത്തെ നിരീക്ഷിക്കാനെത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ച മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പൂഞ്ചില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ്. ഇന്‍സ്‌പെക്ടറും അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടു.

തിങ്കളാഴ്ച രാവിലെ മുതല്‍ പാക് സെെന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് പ്രദേശവാസിയായ പെണ്‍കുട്ടിയും സെെനികനും കൊല്ലപ്പെട്ടത്.  നാല് ബി.എസ്.എഫ്. ജവാന്മാര്‍ക്കും രണ്ട് പ്രദേശവാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

ഷെല്ലാക്രമണത്തിനെ തുടര്‍ന്ന് സെെന്യത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂഞ്ച് മേഖലയില്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ സൈന്യം നിര്‍ദേശം നല്‍കി. തിങ്കളാഴ്ചയും മേഖലയിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. പാകിസ്ഥാന്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കാനാണ് ഇന്ത്യന്‍ സെെന്യത്തിന്റെ തീരുമാനം.