ഇൻഡ്യൻ മഹാസമുദ്രത്തിൽചൈനീസ് യുദ്ധക്കപ്പലുകൾ !അതിർത്തിയിൽ സൈനിക സന്നാഹം വർദ്ധിപ്പിച്ച് ഇൻഡ്യ

1497

ഇൻഡ്യൻ മഹാസമുദ്രത്തിൽ  അത്യാധുനിക ഡിസ്രോയർ അടക്കം13  ചൈനീസ് യുദ്ധക്കപ്പലുകൾ ! അതിർത്തിയിൽ സൈനിക സന്നാഹം വർദ്ധിപ്പിച്ച് ഇൻഡ്യ.  ഇൻഡ്യയ്ക്കും ചൈനയ്ക്കും ഇടയിൽ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങൾ ഇതുവരെ…...ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കെ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് യുദ്ധക്കപ്പലുകളുടെ വൻസാന്നിദ്ധ്യംകണ്ടെത്തി. ഇന്ത്യൻ നാവികസേനയുടെ രുക്‌മിണി ഉപഗ്രഹവും (ജിസാറ്റ്-7) സമുദ്രനിരീക്ഷണത്തിനുള്ള പൊസീഡൻ 81 വിമാനവും സംയുക്തമായി നടത്തിയ നിരീക്ഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. സിക്കിമിലെ ഡോങ്ലാങ് അതിർത്തിയിൽ അടുത്തിടെയുണ്ടായ സംഭവങ്ങളെ തുടർന്ന് നാവികസേന നടത്തിയ പ്രത്യേക തിരച്ചിലിലാണ് അസ്വാഭാവിക സാഹചര്യത്തിൽ 13 യുദ്ധക്കപ്പലുകളെ കണ്ടെത്തിയത്. മുങ്ങിക്കപ്പലുകൾ അടക്കം 13 ചൈനീസ് കപ്പലുകൾ അവസാന രണ്ട് മാസമായി ഈ മേഖലയിൽ ഉണ്ടെന്നാണ് സൈന്യം പറയുന്നത്. അത്യാധുനിക ഡിസ്രോയർ കപ്പലുകൾ അടക്കം ഇതിലുണ്ടെന്നും സൈന്യം വിശദീകരിക്കുന്നു.അതേസമയം ഇക്കാര്യത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള വാക്പോര് തുടരുകയാണ്. പഴയ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ പരാമർശത്തിനെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. 1962 ലെ ഇന്ത്യ – ചൈന യുദ്ധ ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന ചൈനയുടെ താക്കീതിന് മറുപടി നൽകിയതായിരുന്നു അരുൺ ജയ്റ്റ്ലി. ഇതിന് ചൈനയുടെ മറുപടിയും അതേ സ്വരത്തിലുള്ളതായി.അതിനിടെ ഇന്ത്യയുമായുള്ള ചൈനയുടെ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ പ്ര‌ശ്‌നങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ യുദ്ധത്തിന് സാദ്ധ്യതയുണ്ടെന്ന് ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടി.                                                                                                                                                                                                                                                രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനായി ചൈന യുദ്ധത്തിന് വരെ മുതിർന്നേക്കാമെന്നും പത്രം പറയുന്നു. ഇതേസമയം സിക്കിമില്‍ ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച്‌ ഇന്ത്യ. ഇതിന്റെ ഭാഗമായി കൂടുതല്‍ സൈനികരെ അതിര്‍ത്തിയിലേക്ക് അയച്ചു. ഇരുരാജ്യങ്ങളുടെയും സൈനികര്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യത്തിലാണ് ഈ നീക്കം. 1962-ലെ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ഇത്ര രൂക്ഷമായ സംഘര്‍ഷം ഇതാദ്യമാണ്. ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളം ഇന്ത്യയുടെ രണ്ടു ബങ്കറുകള്‍ തകര്‍ത്തതും സുരക്ഷാ വിന്യാസം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. യുദ്ധസമാന സാഹചര്യമില്ലെങ്കിലും, ഏതുനിമിഷവും ഉണ്ടായേക്കാവുന്ന പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സേനയെ സജ്ജമാക്കിയിട്ടുണ്ട്. അതിനിടെ, 1962 മറക്കരുതെന്ന ചൈനീസ് മാധ്യമങ്ങളുടെ ഭീഷണിക്കു, 62-ലെ ഇന്ത്യയല്ല 2017-ലെ ഇന്ത്യയെന്നു പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി ചുട്ട മറുപടി നല്‍കിയിരുന്നു. നേരത്തെ, ദോക് ലായിലെ ലാല്‍ട്ടനില്‍ 2012-ല്‍ ഇന്ത്യ നിര്‍മിച്ച രണ്ടു ബങ്കറുകള്‍ നീക്കം ചെയ്യണമെന്ന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇത് ഇന്ത്യ നിരസിച്ചു. തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ ആറിന് രണ്ടു ചൈനീസ് ബുള്‍ഡോസറുകള്‍ ഇന്ത്യന്‍ ഭാഗത്തേക്കു കടന്നുകയറി ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തു.                                                                                                                                                                                                                                                      ബങ്കറുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേതാണെന്നും, ഇന്ത്യയ്ക്കോ ഭൂട്ടാനോ ഈ മേഖലയില്‍ യാതൊരു അവകാശവുമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചൈനയുടെ നടപടി. തുടര്‍ന്നും ഇവിടെ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യന്‍ സൈന്യം മുഖാമുഖമെത്തി ചെറുക്കുകയായിരുന്നു. ഇതോടെ, സംഘര്‍ഷം ഉടലെടുത്തു. സംഘര്‍ഷം രൂക്ഷമായതോടെ, ഇരു സൈന്യങ്ങളും മുഖാമുഖം നില്‍ക്കുന്ന പ്രദേശത്തിന് സമീപത്തുള്ള സൈനിക കേന്ദ്രങ്ങളില്‍നിന്നാണ് കൂടുതല്‍ സൈനികരെ ഇവിടേക്ക് അയച്ചിരിക്കുന്നത്. ചൈനീസ് പട്ടാളം കൂടുതല്‍ അംഗങ്ങളെ രംഗത്തിറക്കിയതും മേഖലയിലെ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കി. 1962-ലെ യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ഇത്ര ദീര്‍ഘമായ സംഘര്‍ഷം ഉണ്ടാകുന്നത് ഇതാദ്യമാണ്. 2013ല്‍ ജമ്മു കശ്മീരിലെ ലഡാക്കിനു സമീപം ദൗലത്ത്ബാഗ് ഓള്‍ഡിയില്‍ ചൈനീസ് സൈന്യം 30 കിലോമീറ്ററോളം ഇന്ത്യന്‍ മേഖലയിലേക്കു കടന്നുകയറിയത് സംഘര്‍ഷത്തിന് കാരണമായിരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതോടെ ചൈനീസ് സൈന്യം പിന്നീട് പിന്മാറിയെങ്കിലും, സംഘര്‍ഷം 21 ദിവസത്തോളം നീണ്ടുനിന്നു. ഈ മേഖല ചൈനയിലെ ഷിന്‍ചിയാങ് പ്രവിശ്യയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടായിരുന്നു അന്നത്തെ കയ്യേറ്റം.                                                                                                                                                                                                                                                                ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ദോക് ലാം ഭാഗത്തു ചൈന റോഡ് നിര്‍മിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തല്‍സ്ഥിതിയെ അട്ടിമറിക്കുന്നതും ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണെന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ പ്രദേശം ആരുടേതാണെന്നതു സംബന്ധിച്ചു ചൈനയും ഭൂട്ടാനും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കമുണ്ട്. ഇന്ത്യന്‍ സേന ദോക് ലാം ഭാഗത്തു നിന്ന് പിന്മാറണമെന്നാണു ചൈന ഇപ്പോള്‍ പറയുന്നത്. ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ യുദ്ധത്തിനു തയാറാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇതിനു മറുപടിയായാണ് ഇന്ത്യ ചരിത്രം മറക്കരുതെന്നു ചൈനയിലെ സര്‍ക്കാര്‍ മാധ്യമങ്ങളും ഇന്ത്യന്‍ ജനറല്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നിര്‍ത്തണമെന്നു ചൈനയും ആവശ്യപ്പെട്ടത്. സിക്കിമിലെ നാഥുല ചുരം വഴി കൈലാസ് മാനസസരോവറിലേക്കുള്ള ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ചൈന പ്രവേശനാനുമതി നിഷേധിച്ചതോടെ, ഇതുവഴിയുള്ള തീര്‍ഥയാത്ര ഇന്ത്യ താൽക്കാലികമായി നിര്‍ത്തി വെച്ചിരുന്നു (ചിത്രം ഫയൽ ).