മിന്നല്‍ പോലെ രോഗബാധ ! ആദ്യത്തെ 64 ദിവസം: 1 ലക്ഷം രോഗികള്‍ അടുത്ത 11 ദിവസം: 2 ലക്ഷം അടുത്ത 4 ദിവസം: 3 ലക്ഷം.ഇന്ത്യയ്‌ക്ക് കൊറോണയെയും ഇല്ലാതാക്കാന്‍ ശേഷിയുണ്ടെന്ന് ലോകാരോഗ്യസംഘടന.

141

ഇന്ത്യയ്‌ക്ക്  കൊറോണയെയും ശാശ്വതമായി ഇല്ലാതാക്കാന്‍ ശേഷിയുണ്ടെന്ന് ലോകാരോഗ്യസംഘടന.

നിശബ്ദ കൊലയാളികള്‍ എന്നറിയപ്പെടുന്ന വസൂരിയും പോളിയോയും ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യാന്‍ ലോകത്തിന് നേതൃത്വം നല്‍കിയ ഇന്ത്യയ്‌ക്ക് അതീവ മാരകമായ കൊറോണയെയും ശാശ്വതമായി ഇല്ലാതാക്കാന്‍ ശേഷിയുണ്ടെന്ന് ലോകാരോഗ്യസംഘടന പ്രശംസിച്ചു.

എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ മൈക്കേല്‍ റിയാന്‍ പത്രസമ്മേളനത്തിലാണ് ഇന്ത്യയുടെ നേട്ടത്തെ പ്രശംസിച്ചത്. രോഗികളെ കേന്ദ്രീകരിച്ച്‌ നടത്തിയ ഫലപ്രദമായ ഇടപെടലിലൂടെയാണ് ഇന്ത്യ വസൂരിയെ നാടുകടത്തിയത്. അത് ലോകത്തിന് മഹത്തായ സമ്മാനമായിരുന്നു. പോളിയോ രോഗത്തെയും ഇന്ത്യ ഉന്മൂലനം ചെയ്‌തു. ഈ രണ്ട് മഹാമാരികളെ ഇല്ലാതാക്കിയ അനുഭവസമ്ബത്തുള്ള ഇന്ത്യയ്‌ക്ക് കൊറോണയെയും ഉന്മൂലനം ചെയ്യാന്‍ കഴിയും. അസാധാരണമായ വൈഭവങ്ങളുള്ള രാജ്യമാണ് ഇന്ത്യ. കുറുക്കുവഴികളൊന്നും ഇല്ല. എന്ത് ചെയ്യണമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കേണ്ടത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളാണ്. അന്ന് ഇന്ത്യ ചെയ്‌തത് എന്താണെന്ന് ഇപ്പോള്‍ ലോകത്തിന് കാട്ടിക്കൊടുക്കണം – റിയാന്‍ പറഞ്ഞു. കൊറോണ മഹാമാരി അതിവേഗം പടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധാനം ഗബ്രിയേസസ് മുന്നറിയിപ്പ് നല്‍കി.

ഡിസംബര്‍ അവസാനം ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് 67 ദിവസം കൊണ്ടാണ് ലോകത്താകെ ആദ്യത്തെ ഒരു ലക്ഷം പേരെ ബാധിച്ചത്. അടുത്ത പതിനൊന്ന് ദിവസം കൊണ്ട് ഒരു ലക്ഷം പേര്‍ കൂടി രോഗബാധിതരായി. അടുത്ത ഒരു ലക്ഷം പേരെ രോഗം ബാധിക്കാന്‍ വെറും നാല് ദിവസമേ വേണ്ടിവന്നുള്ളൂ. ഈ മൂന്ന് ലക്ഷം പേര്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും ദുരിതത്തിലായി- അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാമാരിയുടെ ഗതിമാറ്റാന്‍ ലോകജനതയ്ക്ക് ഇനിയും കഴിയുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മിന്നല്‍ പോലെ രോഗബാധ

@ആദ്യത്തെ 64 ദിവസം: 1 ലക്ഷം രോഗികള്‍

@അടുത്ത 11 ദിവസം: 2 ലക്ഷം

@അടുത്ത 4 ദിവസം: 3 ലക്ഷം