ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തും. ?

256

ജമ്മുവില്‍ അസാധാരണ സൈനികനീക്കം. പടയൊരുക്കത്തിന് സമാനമായ സൈനിക വിന്യാസമാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്നത്. ഏതാനും ദിവസങ്ങളിലായി 38,000 സൈനികരെയാണ് കാശ്മീരില്‍ അധികമായി കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചത്. നിലവിലുള്ള പതിനായിരക്കണക്കിന് സൈനികര്‍ക്ക് പുറമേയാണിത്. വ്യോമസേനയ്ക്കും കരസേനയ്ക്കും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരിക്കുകയാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ ജമ്മുകാശ്മീരിന്റെ കാര്യത്തില്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്നും കരുതപ്പെടുന്നു. മോദി സര്‍ക്കാര്‍ ജമ്മുകാശ്മീരിലെ ആഭ്യന്തര പ്രശ്നങ്ങള്‍ എന്നന്നേയ്ക്കുമായി പരിഹരിക്കുന്നതിനായി തയ്യാറാക്കുന്ന ‘ഗ്രാന്‍ഡ് ഡിസൈന്‍’നടപ്പിലാക്കാനായുള്ള മുന്നൊരുക്കമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം അമര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ നിന്നും കുഴിബോബുകളും അമേരിക്കന്‍ നിര്‍മ്മിത എം 24 സ്നിപ്പര്‍ റൈഫിളും കണ്ടെത്തിയതിന് പിന്നാലെയാണ് സൈനിക നീക്കം വേഗത്തിലാക്കിയത്. സുരക്ഷ പ്രശ്നമുണ്ടെന്ന മുന്നറിയിപ്പ് നല്‍കി തീര്‍ത്ഥാടകരോടും വിനോദ സഞ്ചാരികളോടും എത്രയും പെട്ടെന്ന് താഴ്വര വിട്ട് പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷ ഭീഷണി നേരിടുന്നതിനു വേണ്ടതിലും പതിന്‍മടങ്ങ് സൈനിക വിന്യാസം ജമ്മുകാശ്മീരില്‍ ഏര്‍പ്പെടുത്തുന്നത്. ഇതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളിലും ജമ്മുകാശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. കാര്യത്തില്‍ മോദി ഗവണ്‍മെന്റ് ഒരു ‘ഗ്രാന്‍ഡ് ഡിസൈന്‍’ നടപ്പാക്കുന്നതിന്റെ മുന്നോടിയാണിതെന്ന് കരുതുന്നു. സംസ്ഥാനത്തെ പള്ളികളുടെ കണക്കെടുക്കാന്‍ നിര്‍ദ്ദേശിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്നും സംസ്ഥാനത്തെ മൂന്നായി വിഭജിക്കുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്.

അഭ്യൂഹങ്ങള്‍ ഇങ്ങനെ

1. ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിമാര്‍ ഡല്‍ഹിയില്‍ ചുവപ്പുകോട്ടയില്‍ പതാക ഉയര്‍ത്തുന്നതാണ് കീഴ്വഴക്കം.

2. ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 35 എ, 370 വകുപ്പുകള്‍ റദ്ദാക്കും. ഇത് ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രഖ്യാപനമാണ്.

3.ജമ്മുകാശ്മീരിനെ മൂന്നായി വിഭജിക്കും ഹിന്ദുക്കള്‍ക്കായി ജമ്മു, മുസ്ലിങ്ങള്‍ക്കായി ശ്രീനഗര്‍ സംസ്ഥാനങ്ങളും ബുദ്ധമതക്കാര്‍ക്കായി കേന്ദ്രഭരണ പ്രദേശ പദവിയോടെ ലഡാക്കും

4.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സംസ്ഥാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കും