ഷാർജയിൽ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിൽ അവിവാഹിതർക്ക് താമസിക്കാൻ വിലക്ക് !!

813

കുടുംബങ്ങഷാർജയിൽ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിൽ അവിവാഹിതർക്ക് താമസിക്കാൻ വിലക്ക് ! അവിവാഹിതര്‍ നിരന്തര ശല്യമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. അവിവാഹിതരായ പരുഷൻമാർക്ക് മറ്റു പ്രദേശങ്ങളില്‍ താമസിക്കാം. ഇപ്പോള്‍ അത്തരക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ താമസം മാറ്റണമെന്നാണ് മുന്‍സിപ്പിലാറ്റി നിർദേശം. ചട്ടം ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഷാര്‍ജ മുന്‍സിപ്പാലിറ്റി മേഖലയില്‍ തിരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. ചട്ടം ലംഘിച്ച്‌ 1492 പേര്‍ താമസിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ക്കെല്ലാം മുന്‍സിപ്പിലാറ്റി മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.എന്നാല്‍ 1143 പേര്‍ മാത്രമാണ് നിര്‍ദേശം പാലിച്ച്‌ മാറിത്താമസിച്ചത്. 349 പേര്‍ ഇപ്പോഴും മാറാന്‍ തയ്യാറായിട്ടില്ല. ഇവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. അപ്പാര്‍ട്ട്മെന്റുകളുടെ ഉടമസ്ഥര്‍ക്ക് മുന്‍സിപ്പാലിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിയെടുക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. പരിധികഴിഞ്ഞിട്ടും നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ഉടമസ്ഥര്‍ക്കെതിരേ മുന്‍സിപ്പാലിറ്റി നടപടിയെടുക്കുമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ ഫലാഹ് അല്‍ സുവൈദി വ്യക്തമാക്കി. ഷാര്‍ജയില്‍ വീടുകള്‍ നിര്‍മിക്കുന്നതിനും വാടകയ്ക്ക് കൊടുക്കുന്നതിനും പ്രത്യേക ചട്ടങ്ങള്‍ നിലവിലുണ്ട്. കുടുംബങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ശൈഖ് സുല്‍ത്താന്‍ പ്രത്യേക നിര്‍ദേശം നല്‍കിയത്. തൊഴിലാളികള്‍, ജീവനക്കാര്‍, പ്രൊഫഷണല്‍സ്, ടെക്നീഷ്യന്‍മാര്‍ എന്നിവരിലെ അവിവാഹിതര്‍ക്ക് അല്‍ സജ്ജയിലും ഇന്റസ്ട്രിയല്‍ മേഖലയിലും താമസിക്കാമെന്നും മുന്‍സിപ്പാലിറ്റി വ്യക്തമാക്കി. അതേസമയം, കമ്ബനി കളിലെ മുതിര്‍ന്ന ജോലിക്കാര്‍ക്ക് ചില ഇളവുകള്‍ കിട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഉടമസ്ഥരുടെ ഉറപ്പില്‍ ഇവര്‍ക്ക് കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ കഴിയുന്നതിന് അവസരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ നസിരിയ്യ, മയ്സലോണ്‍, അല്‍ നബ്ബാഹ്, അല്‍ നഹ്ദ, അല്‍ മജാസ് എന്നീ മേഖലകളിലാണ് പരിശോധന കര്‍ശനമാക്കിയിട്ടുള്ളത്.