പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് കൂട്ടമായി എത്തി. തല്ലിയോടിച്ച്‌ പൊലീസ്

25

കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്‌ മുസ്ലീം പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ നൂറ് കണക്കിനാളുകളെ പൊലീസ് പളളിയില്‍ നിന്ന് തിരിച്ചിറക്കി അടിച്ചോടിച്ചു. രാജ്യമാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച്‌ 13 പേരാണ് മരിച്ചത്. 643 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഒരു വിഭാഗം ജനങ്ങള്‍ അത് വേണ്ടത്ര ഗൗരവത്തോടെയെടുത്തിട്ടില്ല.  സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്‌ മുസ്ലീം പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ നൂറ് കണക്കിനാളുകളെ പൊലീസ് പളളിയില്‍ നിന്ന് തിരിച്ചിറക്കി അടിച്ചോടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.ലോക്ക്ഡൗണ്‍ കാലയളവില്‍ ആരാധാനലയങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം ഉണ്ട്. ഇത് ലംഘിച്ചാണ് നിരവധി ആളുകള്‍ കൂട്ടമായി പ്രാര്‍ത്ഥനയ്ക്ക് എത്തിയത്.