അ​മ്മ പിടഞ്ഞപ്പോൾ മ​ര​ണ​വെ​പ്രാ​ളമെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചു. മ​ക​ന്‍ മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ നിന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി

1572

രോഗ ബാധിതയായ അമ്മ പിടയുന്നത് കണ്ട് മരണവെപ്രാളമെന്ന് തെറ്റിദ്ധരിച്ച മകന്‍ മൊബൈൽ ടവറിനു മുകളിൽ കയറി ചാടി ജീവനൊടുക്കി. വിദ്യാഗിരി ബാപ്പുമൂല പട്ടികജാതി കോളനിയിലെ മനോജ് (17)ആണ് മരിച്ചത്. മനോജിന്‍റെ മാതാവ് ലീല പത്തു വര്‍ഷമായി കിടപ്പിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷത്തെത്തുടര്‍ന്ന് രോഗബാധിതയായി ശരീരം തളരുകയായിരുന്നു. ഹൈസ്കൂള്‍ പഠനത്തിനുശേഷം മനോജ് കൂലിപ്പണിയെടുത്തു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ മാതാവ് കൈകാലടിച്ച്‌ പിടയുന്നതു കണ്ടപ്പോള്‍ മനോജ് സഹോദരന്‍ മാധവയുടെ കൈയില്‍ തന്‍റെ മൊബൈല്‍ ഫോണ്‍ നല്‍കി പുറത്തേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് 150 മീറ്ററോളം അകലെയുള്ള മൊബൈല്‍ ടവറിനു മുകളില്‍ കയറിയ മനോജ് അവിടെനിന്നും താഴേക്കുചാടി. വീഴ്ചയില്‍ തല പൂര്‍ണമായും തകര്‍ന്ന് മനോജ് തത്ക്ഷണം മരിച്ചു.