ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ തീരുമാനത്തെ എതിര്‍ക്കുന്നു: ഇമ്രന്‍ ഖാന്‍

209

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ക്കുന്നതായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രന്‍ ഖാന്‍. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഈ നീക്കങ്ങള്‍ കശ്മീരിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇമ്രന്‍ ഖാന്‍ പറഞ്ഞു. അന്തരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയ ജമ്മുകശ്മീര്‍ പ്രശ്‌നം ഏകപക്ഷീയമായി തീരുമാനത്തിലൂടെ പരിഹരിക്കാനാവുന്നതല്ലെന്നും ഇമ്രന്‍ ഖാന്‍ പറഞ്ഞു.

സ്വയംഭരണാധികാരം സംബന്ധിച്ച അവകാശത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്ക് എല്ലാ പിന്തുണയും പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഇമ്രന്‍ ഖാന്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷായാണ് 370ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം രാജ്യസഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ കനത്ത പ്രതിഷേധമാണ് പ്രമേയം പാസാക്കുന്നതിനെതിരെ നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ബഹളത്തെ തെല്ലും വക വെക്കാതെയാണ് അമിത്ഷാ പ്രമേയം അവതരിപ്പിച്ചത്.