കനത്ത മഴ. ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ രാത്രിയിലും തുറന്നിരിക്കും

418

ഇടുക്കി ഡാം സ്ഥിതി ചെയ്യുന്ന വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് തുടരുന്നതിനാല്‍ ചെറുതോണി ഡാമിലെ ട്രയല്‍ റണ്‍ രാത്രിയിലും തുടരുമെന്ന് മുന്നറിയിപ്പ്. ഡാമില്‍ നിന്ന് സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് പോകുന്നുണ്ടെങ്കിലും ജലനിരപ്പില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇതാണ് ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനിച്ചതിന് പിന്നില്‍. രാത്രി ഏഴ് മണിയ്ക്കുള്ള കണക്ക് അനുസരിച്ച്‌ 2399.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.നിലവില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും നിലവില്‍ പുറത്തേക്ക് ഒഴുക്കുന്ന അളവില്‍ തന്നെ ഇന്ന് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കുന്നത് തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ 2399.58 ആണ് ഇടുക്കിയിലെ ജലനിരപ്പ്. നീരൊഴുക്ക് ശക്തമായതിനാല്‍ ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയിട്ടുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായ വിജയനും അറിയിച്ചിട്ടുണ്ട്.

ട്രയല്‍ റണ്‍ തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി അതീവ ജാഗ്രതാനിര്‍ദ്ദേശം. നല്‍കി. ഇന്ന് രാത്രി മുഴുവന്‍ ഇടുക്കിയിലെ ജലനിരപ്പ് നിരീക്ഷിക്കും. നാളെ രാവിലെ മാത്രമെ തുടര്‍നടപടികളെ കുറിച്ച്‌ ആലോചിക്കുകയുള്ളൂ.