ചൈനയുടെ ഭീഷണിക്ക് വഴങ്ങതെ ഇൻഡ്യൻ സേന : അതി‌ർത്തിയിൽ തന്നെ തുടരാൻ സൈനികർക്ക് നിർദ്ദേശം.

569

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുമ്പോൾ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ വ്യക്തമായ സൂചന നല്‍കി. അതിര്‍ത്തിയില്‍ ദീര്‍ഘനാളത്തേക്ക് തുടരുന്നതിനായി ഇന്ത്യന്‍ സൈന്യം നീക്കം തുടങ്ങി. ദീര്‍ഘനാളത്തേക്ക് തുടരുന്നതിനായി കൂടാരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നുവെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയുടെ എന്ത് സമ്മര്‍ദ്ദമുണ്ടായാലും അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന സൂചനയാണ് ഇന്ത്യയുടേത്. ദോക് ലാ മേഖലയില്‍ ഭുട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അതേസമയം അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നാണ് ചൈനീസ് നിലപാട്. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനിക നടപടി തേടേണ്ടി വരുമെന്ന് ചൈന ഭീക്ഷണി മുഴക്കിയിരുന്നു അതിനു പുറമെ ഇത് പഴയ ഇന്ത്യയല്ലെന്ന് ഇന്ത്യയും ശക്തമായ മറുപടി നല്‍കി.ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക്ലാമില്‍ മൂന്നാഴ്ചയായി ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അതിര്‍ത്തി മേഖലയില്‍റോഡ് നിര്‍മ്മിച്ചും ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. ഇന്ത്യയുടെ ബാങ്കറുകള്‍ ചൈന ആക്രമിച്ചതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.