10 ലക്ഷത്തോളം മുസ്ളീങ്ങളെ തടവിലിട്ട് പീഡിപ്പിക്കുന്ന ചൈന പാകിസ്ഥാനിലെ മുസ്ളിങ്ങളെയും കൊല്ലും. മുന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പു ഉദ്യോഗസ്ഥന്‍ .

359

ഇന്ത്യയുമായുള്ള അമേരിക്കയുടെ സൗഹൃദത്തെ കണ്ടാണ് ചൈനയുമായി പാകിസ്ഥാന്‍ കച്ചവട നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ചതെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണിലെ മുന്‍ ഉദ്യോഗസ്ഥനായ ഡോ.മൈക്കിള്‍ റൂബന്‍. ഇന്ത്യാ-പാക് തര്‍ക്കമുള്ള കശ്മീര്‍ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെല്‍പ്പുള്ളതും, പാകിസ്ഥാനിലെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും ആഭ്യന്തരമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നേരെ ചോദ്യം ചെയ്യാത്തതുമായ ഒരു പങ്കാളിയെയാണ് അവര്‍ തേടിയിരുന്നത്. അതാണ് ചൈന. റൂബന്‍ പറഞ്ഞു.

ചൈനക്ക് പാകിസ്ഥാന്‍ വ്യവസായ ഇടനാഴി എന്നാല്‍ പടിഞ്ഞാറന്‍ ഏഷ്യയിലേക്കുള്ള അവരുടെ കച്ചവട നീക്കങ്ങള്‍ക്കുള്ള പിടിവള്ളിയാണ്. പാകിസ്ഥാന്‍ പ്രധാനമായും അവരുടെ ഒരു വിപണിയുമാണ്. ബലൂചിസ്ഥാനിലെ ഗ്വാദാര്‍ തുറമുഖം അവര്‍ക്ക് തന്ത്രപ്രധാനമാണ്.

പത്ത് ലക്ഷത്തോളം മുസ്ളീങ്ങളെ സ്വന്തം രാജ്യത്ത് കാരണമില്ലാതെ തടവിലിടുകയും പീഢിപ്പിക്കുകയും ചെയ്ത ചൈന പാകിസ്ഥാനിലെ മുസ്ളിങ്ങളെ കൊല്ലുകയും ചെയ്യും.ഡോ.റൂബന്‍ പറയുന്നു.

രാജ്യത്തെ മറ്റ് രാജ്യങ്ങളെ പോലെ വിഷമിപ്പിച്ച കൊവിഡ് രോഗബാധയെ ഭാഗികമായി മാത്രം തടയാന്‍ കഴിഞ്ഞ പാകിസ്ഥാന് ചൈനയുമായുള്ള വ്യാപാര ബന്ധം കാട്ടുതീ പോലെ രാജ്യത്ത് കൊവിഡ് രോഗം പടര്‍ന്നുപിടിക്കാന്‍ ഇടയാക്കും. ചൈനയുടെ സമ്മര്‍ദ്ദ ഫലമായാകാം പാകിസ്ഥാനിലെ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പിന്‍വലിച്ചത്. ചൈനീസ് പാക് വ്യാപാരമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ചൈന കൊവിഡ് പരിശോധനക്കോ ക്വാറന്റൈന്‍ ചെയ്യാനോ സംവിധാനങ്ങളൊന്നും പാകിസ്ഥാനില്‍ ചെയ്തതായി അറിവില്ല.

‘ഇസ്ളാമാബാദിലുള്ള പാക് ഉന്നതോദ്യോഗസ്ഥര്‍ ചൈനയുടെ ഉറപ്പുകള്‍ സ്വീകരിച്ചേക്കും എന്നാല്‍ ഇതേ ഉറപ്പുകള്‍ നല്‍കിയ ചൈനയുടെ കള്ളങ്ങളും നീഗുഢമായ പ്രവര്‍ത്തികളുമാണ് ലോകത്ത് കൊവിഡ് രോഗം ഇത്രയധികം പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയത്. ചൈന ഒരു വ്യാപാര പങ്കാളിയായല്ല പകരം തങ്ങളുടെ രാജ്യത്തെ ഒരു സാമന്ത രാജ്യമാക്കാനാണ് ശ്രമിക്കുക എന്ന് പാകിസ്ഥാന്‍ പൗരന്മാര്‍ മനസ്സിലാക്കണം. പാകിസ്ഥാന്‍ പൗരന്മാരുടെ മരണം അവര്‍ പ്രധാനത്തോടെ കാണുകയുമില്ല.” ഡോ.മൈക്കല്‍ റൂബന്‍ ഓര്‍മ്മിപ്പിച്ചു.