വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍, ഭര്‍ത്താവിന് ഗുരുതര പരിക്ക്

105

താഴത്തങ്ങാടി വേളൂര്‍ പാറപ്പാടത്ത് ഷാനി മന്‍സിലില്‍ ഷീബ(60) എന്ന വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് സാലി(65)യെ ഗുരുതര പരിക്കേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണത്തിനിടെ നടന്ന ആക്രമണത്തിലാണ് സംഭവമെന്നാണ് പൊലിസിന്റെ നിഗമനം.വീട്ടിലുണ്ടായിരുന്ന കാറും അക്രമി കവര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്.ഇവരുടെ വീട്ടില്‍നിന്നും ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ വീട്ടില്‍കയറി പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച്‌ കൈകാലുകള്‍ കെട്ടിയ നിലയില്‍ ഭാര്യ-ഭര്‍ത്താക്കന്‍മാരെ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയച്ചത് പ്രകാരം എത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാരാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. വിവരം അറിഞ്ഞ് അഗ്‌നിശമന സേന എത്തുമ്ബോള്‍ മൃതദേഹം കിടന്ന മുറിയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടിരിക്കുകയായിരുന്നു. രണ്ടുപേര്‍ക്കും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്.ഇരുമ്ബ് കമ്ബി ഉപയോഗിച്ച്‌ ഇരുവരുടെയും കൈകള്‍ കെട്ടിയിരുന്നു. ഈ കമ്ബിയിലേയ്ക്ക് വൈദ്യുതി പ്രവഹിക്കാന്‍ ക്രമീകരണം ചെയ്തിരുന്നു. മെയിന്‍ സ്വിച്ച്‌ ഓഫ് ചെയ്താണ് അഗ്‌നിരക്ഷാസേനാ വൈദ്യുതി പ്രവാഹം നിയന്ത്രിച്ചത്. ദമ്ബതിമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകള്‍ വിദേശത്താണ്. സാലി നേരത്തെ നാഗമ്ബടത്ത് വഴിയോരക്കച്ചവടം നടത്തിയിരുന്നു.