അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.

332

മലപ്പുറം എടപ്പാളിൽ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടക്കുളം കവുപ്ര മഠത്തില്‍വളപ്പില്‍ ബിജുവിന്റെ ഭാര്യ താര (27) മകള്‍ അമേഗ (ആറ്) എന്നിവരെയാണ് മുറിക്കുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വാതില്‍ പൊളിച്ച്‌ തീ അണയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.