മൊബൈല്‍ ഫോണിന് അടിമയാണോ? തലയില്‍ ‘കൊമ്ബ്’ മുളക്കുമെന്ന് പഠനങ്ങള്‍

173

മൊബൈല്‍ ഫോണിന് അടിമയാണെങ്കില്‍ തലയില്‍ ‘കൊമ്ബ്’ മുളക്കുമെന്ന് പഠനങ്ങള്‍്. ജേര്‍ണല്‍ ഓഫ് അനാട്ടമിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. നിരന്തരമായി മൊബൈല്‍ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്നവര്‍ക്കാണ് കൊമ്ബ് മുളക്കാന്‍ സാധ്യത കൂടുതല്‍. തലയുടെ പിന്‍വശത്തെ അസ്ഥികളാണ് വളഞ്ഞ് പുറത്തേക്ക് തള്ളി കൊമ്ബുകളാവുക.

ആസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് സണ്‍ഷൈന്‍ കോസ്റ്റിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. മൊബൈല്‍ അടിമകളായ 18 മുതല്‍ 30 വരെ പ്രായമുള്ളവരില്‍ നടത്തിയ എക്‌സ് റേയില്‍ 41 ശതമാനം പേര്‍ക്കും അസ്ഥികളുടെ അസാധാരണ വളര്‍ച്ചയുള്ളതായി കണ്ടെത്തി.