ഗൗരി ലങ്കേഷ് പ്രതിഷേധം ;വി അരവിന്ദിന്റെ ഫെസ്ബുക്ക് ഫ്രെയിം രാജ്യമെങ്ങും വൈറലാകുന്നു

3353

  വെടിയേറ്റ് മരിച്ച ഗൗരി ലങ്കേഷിന്റെ കൊലയാളികളോടുള്ള പ്രതിഷേധം രാജ്യമെങ്കും അലയടിക്കുകയാണ്. പുരോഗമന പ്രസ്ഥാനങ്ങളും രാഷ്ട്രീ പാര്‍ട്ടികളും കൊലപാതകത്തില്‍ പ്രതിഷേധിച്ച് രംഗത്ത് ഉണ്ട്. ഇതെ സമയം തന്നെ ഗൗരി ലങ്കേഷിനോട് അനുഭാവം പ്രകടിപ്പ് രാജ്യത്തെങ്കും സോഷ്യല്‍മീഡിയയില്‍ വിവിധതരം ക്യാമ്പയിനുകളും സജീവമാണ്. ആയിരങ്ങളാണ് ഗൗരിയുടെ ചിത്രം തങ്ങളുടെ ഫെയ്‌സ്ബുക്ക് ഫ്രെയിമാക്കിയിരിക്കുന്നത്.

ഇതില്‍ മലയാളിയും പത്രപ്രവര്‍ത്തകനുമായ വി അരവിന്ദിന്റെ ഫേസ്ബുക് ഫ്രെയിം വൈറലായി മാറിയിരിക്കുകയാണ്. കേരളത്തിന് പുറമെ ,പഞ്ചാബ് , വെസ്റ്റ് ബംഗാള്‍ , ത്രിപുര , ഒറീസ്സ, ഹരിയാന , ഡല്‍ഹി ,  തെലങ്കാന , ആന്ധ്ര തുടങ്ങി വിവിധയിടങ്ങളിലുള്ള നൂറുകണക്കിന് പേര്‍  അരവിന്ദ്ിന്റെ ഫെസ്ബുക്ക് ഫ്രെയിം തങ്ങളുടെ പ്രൊഫയില്‍ ചിത്രമാക്കിമാറ്റിയിരിക്കുകയാണ്.  ഗൗരി ലങ്കേഷ് പ്രതിഷേധങ്ങളില്‍ രാജ്യത്ത് ഏറ്റവും ഉപയോഗിക്കപ്പെട്ട ഫ്രെയിമായി ഇത് മാറിയിരിക്കുകയായാണ്‌
https://www.facebook./aravind365?hc_ref=ARR9GRcfSder3BmaieGreU0juKCjdSKxGBZlrjshEb0BsAvZqMqGXnNBSmOcquMKD20