സൗന്ദര്യസംരക്ഷണത്തിന് പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

379

തണുത്ത വെള്ളമുപയോഗിച്ച്‌ ദിവസവും മൂന്നോ നാലോ തവണ മുഖം നന്നായി കഴുകാം. ഇതാണ് ശ്രദ്ധിക്കാനുള്ള ഒരു സുപ്രധാന കാര്യം. പുറത്തുപോകുന്നവരാണെങ്കില്‍ തീര്‍ച്ചയായും മൂന്നോ നാലോ തവണ തന്നെ മുഖം കഴുകാന്‍ ഓര്‍മ്മ വയ്ക്കണം. വീട്ടിലിരിക്കുന്നവരാണെങ്കില്‍ അത്ര തന്നെ തവണ മുഖം കഴുകേണ്ടതില്ല.

മുഖചര്‍മ്മം വരണ്ടിരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ ഉപയോഗിക്കാവുന്നതാണ്. ദിവസത്തില്‍ രണ്ട് തവണയെങ്കിലും മുഖം മോയിസ്ചറൈസ് ചെയ്യാം. പുറത്തുപോകുന്നവരാണെങ്കില്‍ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങും മുമ്ബ് സണ്‍സ്‌ക്രീന്‍ പുരട്ടാനും ശ്രദ്ധിക്കുക. ശ്രദ്ധിക്കുക, ക്രീം പുരട്ടുന്നതിന് മുമ്ബ് എപ്പോഴും മുഖം വൃത്തിയായി കഴുകിത്തുടയ്ക്കണം.

ആവശ്യമെങ്കില്‍ മുഖത്തിടാനുള്ള വിവിധ തരം മാസ്‌കുകളും ഉപയോഗിക്കാം. പ്രത്യേകിച്ച്‌ പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ കൊണ്ട് വീട്ടിലുണ്ടാക്കാവുന്ന മാസ്‌ക്കുകളാണെങ്കില്‍ തീര്‍ച്ചയായും അവ ചര്‍മ്മത്തിന് നല്ലത് തന്നെ.