പുരുഷന്മാരെ പിടികൂടുന്ന വിധവയുടെ പ്രേതം . ഭയത്താൽ സ്ത്രീകളുടെ വസ്ത്രം ധരിച്ച്‌ ആണുങ്ങൾ !

    338

    പുരുഷന്മാരെ മാത്രം പിടികൂടുന്ന വിധവയുടെ പ്രേതം . ഭയത്താൽ സ്ത്രീകളുടെ വസ്ത്രം ധരിച്ച്‌ ആണുങ്ങൾ !
    തായ്‌ലാന്‍ഡിലെ നാക്കോണ്‍ ഫാനോം എന്ന ഗ്രാമത്തിലാണ് സംഭവം . ഗ്രാമത്തിലുള്ളവര്‍ ഭയത്തോടെയാണ് ഓരോ ദിവസവും ഉറങ്ങാന്‍ കിടക്കുന്നത്.അടുത്തടുത്ത ദിവസങ്ങളിലായി അഞ്ച് ആരോഗ്യവാന്മാരായ ചെറുപ്പക്കാര്‍ ഉറക്കത്തിനിടെ മരിച്ചതാണ് ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നത്.

    പുരുഷന്മാരെ മാത്രമാണ് പ്രേതം ആക്രമിക്കുന്നത് എന്നതിനാല്‍, സ്ത്രീകളുടെ വസ്ത്രം ധരിച്ചാണ് ഇപ്പോള്‍ ഇവിടത്തെ പുരുഷന്മാര്‍ നടക്കുന്നതത്രേ. സ്ത്രീകളുടെ വസ്ത്രം ധരിക്കുക മാത്രമല്ല, ഉറങ്ങാന്‍ സമയമാകുമ്ബോള്‍ സ്ത്രീകളെപ്പോലെ മേക്കപ്പുമിടും.

    ഏതോ ഒരു വിധവയുടെ പ്രേതം ഗ്രാമത്തില്‍ കറങ്ങി നടക്കുകയാണെന്നും ഗ്രാമത്തിലെ ചെറുപ്പക്കാരായ യുവാക്കളെ കൊന്നൊടുക്കുമെന്നും അവര്‍ ഭയക്കുന്നു. പുരുഷന്മാരില്ലെന്ന് പ്രേതത്തെ ബോധ്യപ്പെടുത്തുന്നതിനാണ് ഭര്‍ത്താക്കന്മാരെ സ്ത്രീകള്‍ അവരുടെ വസ്ത്രമണിയിച്ച്‌ ഒരുക്കി കിടത്തിയുറക്കുന്നത്. ഇത്തരം പരിപാടി ആരംഭിച്ചശേഷം ആരും മരിച്ചിട്ടില്ലെന്നതിനാല്‍, എല്ലാ വീടുകളിലും പുരുഷന്മാര്‍ സ്ത്രീകളുടെ വേഷം ധരിച്ചാണിപ്പോള്‍ ഉറങ്ങുന്നത്.

    90 പേര്‍ മാത്രമാണ് നാക്കോണ്‍ ഫാനോം ഗ്രാമത്തിലുള്ളത്. മരിച്ച അഞ്ച് യുവാക്കളും ആരോഗ്യവാന്മാരായിരുന്നു. രാത്രി കുളിച്ച്‌ ഉറങ്ങാന്‍ കിടന്ന് അല്പസമയത്തിനുശേഷമാണ് എല്ലാവരും മരിച്ചത്. സമാനരീതിയിലാണ് അഞ്ചുപേരും മരിച്ചത് എന്നതിനാല്‍ ഇത് പ്രേതത്തിന്റെ ആക്രമണമാണെന്ന് വിശ്വസിക്കാന്‍ ഗ്രാമവാസികളെ നിര്‍ബന്ധിതരാക്കി. സ്ത്രീവേഷം കെട്ടിയുറങ്ങിയാല്‍ പ്രേതം തെറ്റിദ്ധരിച്ച്‌ പിന്മാറുമെന്നും അവര്‍
    ഗ്രാമ വാസികൾ കരുതുന്നു.