‘ഭര്‍ത്താവ് അടക്കം ഏഴുപേര്‍, പീഡിപ്പിച്ചത് നാലുപേര്‍, തുടയില്‍ സി​ഗരറ്റ് കൊണ്ട് പൊളളിച്ചു’; കൂട്ടബലാത്സം​ഗത്തെക്കുറിച്ച്‌ യുവതി

225

കൂട്ടബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ തന്നെ ഭര്‍ത്താവ് എത്തി ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവതി. കൂടെയുണ്ടായിരുന്ന മകനെയും ഉപദ്രവിച്ചുവെന്ന് വിവിധ മാധ്യമങ്ങളോട് യുവതി പറഞ്ഞു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവിന്റെ മര്‍ദ്ദനം. സിഗരറ്റ് കത്തിച്ച്‌ ദേഹത്ത് കുത്തി പൊളളിച്ചെു. കുട്ടിയെ സമീപവീട്ടിലാക്കിയ ശേഷം തിരിച്ചുവരാമെന്ന് ഉറപ്പ് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി. ചിറയിന്‍കീഴ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലായെന്ന് റൂറല്‍ എസ്പി അറിയിച്ചു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും കൂടുതല്‍ പ്രതികളുണ്ടോ എന്ന് അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു. ഭര്‍ത്താവ് അന്‍സാറും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. കുട്ടിയുടെ മുന്‍പില്‍ വെച്ച്‌ പീഡിപ്പിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പോസ്കോ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ മുമ്ബ് കണ്ട് പരിചയമില്ല. ഭര്‍ത്താവ് അവരുടെ പേരുകള്‍ പറയുന്നത് കേള്‍ക്കാം. പ്രതികളെ കണ്ടാല്‍ തിരിച്ചറിയും. ബീച്ച്‌ കാണിക്കാമെന്ന് പറഞ്ഞാണ് ഭര്‍ത്താവ് തന്നെ കുടുംബസുഹൃത്തിന്റെ പുതുക്കുറിച്ചിയിലെ വീട്ടില്‍ എത്തിച്ചത്. ഇവിടെ വച്ച്‌ ഭര്‍ത്താവാണ് മദ്യം നല്‍കിയത്. നിര്‍ബന്ധിച്ച്‌ കുടിപ്പിക്കുകയായിരുന്നു. മദ്യ സല്‍ക്കാരം നടക്കുമ്ബോള്‍ വീട്ടുടമയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഭര്‍ത്താവടക്കം ഏഴു പേര്‍ ആ വീട്ടിലുണ്ടായിരുന്നു. ഇതില്‍ നാലു പേരാണ് തന്നെ ഉപദ്രവിച്ചത്. ആ വീട്ടിലുണ്ടായിരുന്ന സ്ത്രീ തന്നോട് ഓടി രക്ഷപ്പെടാന്‍ പറഞ്ഞു. ഇവന്‍മാര്‍ ശരിയല്ലെന്നും പറഞ്ഞു. പിന്നെ വാഹനത്തില്‍ തന്നെയും കുട്ടിയെയും ആളൊഴി‍ഞ്ഞ പറമ്ബിലെത്തിച്ചും ഉപദ്രവിച്ചു. തുടയില്‍ സിഗരറ്റ് കത്തിച്ച്‌ പൊള്ളിച്ചു. കവിളത്ത് അടിയേറ്റ് തന്റെ ബോധം പോയി. കുട്ടിയേയും ഉപദ്രവിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് താന്‍ ഉണരുന്നത്. രാത്രി പത്തു മണിയോടെ വഴിയില്‍ കണ്ട ഒരു കാറിന് കൈകാണിച്ച്‌ കണിയാപുരത്തെ വീട്ടില്‍ എത്തി. പിന്നീട് ഭര്‍ത്താവ് എത്തി തന്നോട് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.കണിയാപുരം സ്വദേശിയായ യുവതി ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകിട്ട് പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നാല് മണിയോട് കൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ ഇവരെ കൊണ്ടുപോയി. ഇവിടെ വച്ച്‌ യുവതിയെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച്‌ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്. ഇവിടെ നിന്ന് ഇറങ്ങിയോടിയ യുവതി അവശനിലയില്‍ ഒരു വാഹനത്തിന് കൈ കാണിച്ചു. നാട്ടുകാര്‍ ഇതുകണ്ട് പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. യുവതിയെ കണിയാപുരത്തുളള വീട്ടില്‍ എത്തിച്ചത് നാട്ടുകാരാണ്. അവിടെ നിന്നാണ് തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.