കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാ അദ്ധ്യക്ഷനുമായ കെ.എസ്. അനിലിന്റെ മകന് അമലിന് രണ്ട് ഭാര്യമാരും കുട്ടികളുമുള്ള കാര്യം മറച്ച് വെച്ച് യുവതിയെ വിവാഹത്തട്ടിപ്പിന് ഇരയാക്കിയതായി പരാതി.
കോൺഗ്രസ് നേതാവും മകനും ചേർന്ന് വിവാഹത്തട്ടിപ്പിന് ഇരയാക്കിയതായി നെയ്യാറ്റിൻകര സ്വദേശിയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്.
അതേ സമയം പനമ്പള്ളി സ്വദേശിയായ മറ്റൊരു യുവതിയെ വിവാഹം ചെയ്ത വിവരങ്ങളടക്കം പോലീസില്‍ പരാതിപ്പെട്ടിട്ടും പിതാവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി യുവതി ആരോപിക്കുന്നു. തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
2015 ജൂലൈയിലായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിയായ യുവതിയെ അമല്‍ വിവാഹം ചെയ്തത്. അമലിന് വിദേശത്താണ് ജോലി എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. പിന്നീട് യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ അമല്‍ വാങ്ങുകയും വിദേശത്തേക്കാണെന്ന വ്യാജേന എറണാകുളത്തേക്ക് പോകുകയുമായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.
എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം തിരികെയെത്തിയ അമല്‍ യുവതിയെ സ്ത്രീധനത്തെച്ചൊല്ലി മര്‍ദ്ദിച്ചതായും പരാതിയിൽ പറയുന്നു.
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് യുവതി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.