കുറുപ്പുംപടി സ്റ്റേഷനിൽ തെളിവുകൾനശിപ്പിക്കാൻ ശ്രമിച്ചത് അമീറുൾ ഇസ്ലാമിന് വേണ്ടി ആയിരുന്നോ ?

895

കുറുപ്പുംപടി സ്റ്റേഷനിൽ തെളിവുകൾനശിപ്പിക്കാൻ ശ്രമിച്ചത് അമീറുൾ ഇസ്ലാമിന് വേണ്ടിയാണോ?

സമയം കഴിഞ്ഞിട്ടും ശ്മശാനം തുറന്ന് ഉപയോഗിക്കാനും തക്ക ശേഷിയുള്ള വ്യക്തിയാണോ അമീർ ഉള്‍ ഇസ്ലാമെന്ന അന്യസംസ്ഥാന തൊഴിലാളി ?

ഭാഷ പോലും വശമില്ലാത്ത അമീറുൾ ഇസ്ളാമിന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരെ തിരുത്തുൽ തക്ക ശേഷിയുണ്ടോ?

കേസിൽ മറ്റൊരു പ്രതികൂടി ഉണ്ടെന്ന വാദം അന്വേഷണ ഘട്ടത്തിൽ പൊലീസിൽ നിന്നു തന്നെ പുറത്തു വന്നിരുന്നില്ലേ ?

കോളിളക്കമുണ്ടാക്കിയ ജിഷ കേസിലെ വിധി പുറത്തുവന്നതോടെ നിയമവിദഗ്ധരും പൊതുപ്രവർത്തകരും വിധിയിലെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തുകയാണ്. ജിഷ കേസില്‍ പ്രതി അമീറുല്‍ ഇസ്ളാമിന് വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചത്. കൊലപാതകത്തിന് വധശിക്ഷയും മാനഭംഗം ഉൾപ്പെടെ തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, പത്തുവര്‍ഷം, ഏഴുവര്‍ഷം എന്നിങ്ങനെ കഠിനതവും അഞ്ചുലക്ഷം രൂപ പിഴയും ആണ് ശിക്ഷയായി വിധിച്ചിട്ടുള്ളത്. കേസിന്റെ തുടക്കത്തില്‍ തന്നെ വലിയ വിവാദമായ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് ഉത്തരം കണ്ടെത്തിയാൽ മാത്രമെ അന്വേഷണത്തിന് വ്യക്തതയും പൂർണ്ണതയും അവകാശപ്പെടാനാകു. കുറുപ്പുംപടി സ്റ്റേഷനിൽ തെളിവുകൾനശിപ്പിക്കാൻ ശ്രമിച്ചത് അമീറുൾ ഇസ്ലാമിന് വേണ്ടിയാണോ? സമയം കഴിഞ്ഞിട്ടും ശ്മശാനം തുറന്ന് പ്രവർത്തിപ്പിയ്ക്കാനും ഉപയോഗിക്കാനും തക്ക ശേഷിയുള്ള വ്യക്തിയാണോ അമീർ ഉള്‍ ഇസ്ലാമെന്ന അന്യസംസ്ഥാന തൊഴിലാളി ? ആരോപണം ശരിയാണെങ്കിൽ ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരെ തിരുത്തുൽ വരുത്താൻ തക്ക ശേഷ ഭാഷ പോലും വശമില്ലാത്ത അമീറുൾ ഇസ്ളാമിുണ്ടോ? കേസിൽ മറ്റൊരു പ്രതികൂടി ഉണ്ടെന്ന വാദം അന്വേഷണ ഘട്ടത്തില്‍ പൊലീസില്‍ നിന്നു തന്നെ പുറത്തു വന്നിരുന്നു.

ഒരാൾക്ക് മാത്രമായി ഈ കൃത്യം ചെയ്യാന്‍ കഴിയുമോ എന്ന ക്രോസ് എക്സാമിനേഷനിലെ ചോദ്യത്തിന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നൽകിയ മൊഴി തമാശയായി കാണാനാകുമോ?താൻ ജിഷയെ കൊന്നിട്ടില്ലെന്ന് അമീറുൾ ആവർത്തിയ്ക്കുമ്പോൾ കേസിൽ മറ്റ് രണ്ട് പേര്‍ കൂ ടി ഉൾപ്പെട്ടിട്ടുണ്ട് എന്ന പ്രതിഭാഗത്തിന്റെ വക്കീൽ കേടതിയിൽ വാദിച്ചിരുന്നത് എന്ത് അടിസ്ഥാനത്തിലായിരുന്നു? കൊലപാതക സമയത്ത് പ്രതി അമീറുള്‍ ഇസ്ലാം സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനന് സാധിച്ചിട്ടുണ്ട്. എന്നാൽപ്രതി ആ സമയത്ത് ജിഷയുടെ വീട്ടില്‍  ചെന്നതിന് മറ്റേതെങ്കിലും കാരണം തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടുമില്ല. ഇക്കാരണത്താൽ ജിഷയുടെ കൊലപാതകത്തിൽ അമീറുൾ ഇസ്ളാമിന്റെ പങ്ക് വ്യക്തമാണ്. ഇനി അറിയേണ്ടത് കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോ എന്ന കാര്യമാണ്. ആദ്യം വെറുമൊരു കൊലപാതക വാര്‍ത്ത മാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന കേസ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇടപെട്ടതോടെയാണ് വന്‍ കോളിളക്കമുണ്ടാക്കിയത്. നിരപാരാധിയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദയ അർഹിക്കുന്നില്ല. പക്ഷേ കേസിന്റെ തുടക്കത്തില്‍ തന്നെ വലിയ വിവാദമായ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ മാത്രമെ കൊലപാതകത്തിലെ അന്വേഷണത്തിന് വ്യക്തതയും പൂർണ്ണതയും അവകാശപ്പെടാനാകു.