കേരളത്തിലെ ഒരു മുൻ മന്ത്രി പാകിസ്താനി യുവതിയ്ക്കൊപ്പം ദുബായിലെ നക്ഷത്ര ഹോട്ടലിൽ ഒരു രാത്രി…. !!

13212

ഘടകകക്ഷിയിൽപ്പെട്ട കേരളത്തിലെ ഒരു മുന്‍ മന്ത്രി പാകിസ്താന്‍ യുവതിയുമായി ദുബായിലെ ഒരു നക്ഷത്രഹോട്ടലിൽ ഒരു രാത്രി ചെലവഴിച്ചത് വിവാദമാകുകയാണ്. മംഗളം ദിനപ്പത്രമാണ് മുന്‍ മന്ത്രി യുവതിയുമായി ഒരു രാത്രി മുഴുവന്‍ ദുബായിലെ ഹോട്ടലിൽ ചെലവഴിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ മന്ത്രിയുടെ ഗള്‍ഫ് യാത്രയും, പാകിസ്താന്‍ യുവതിയുമൊത്തുള്ള താമസവും വിവാദമായതോടെ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും, ഇദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും ഇന്റലിജന്‍സ് ബ്യൂറോയുടെ കര്‍ശന നിരീക്ഷണത്തിലാണെന്നും പ്രമുഖമാധ്യമപ്രവര്‍ത്തകനായ ജി അരുണ്‍ റിപ്പോട്ട് ചെയ്യിതിരിക്കുന്നത്‌
. അതേസമയം, സംസ്ഥാനത്തെ ഈ മുന്‍ മന്ത്രി ആരാണെന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.

യുഡിഎഫ് മന്ത്രിസഭയില്‍ ഒരു ഘടകകക്ഷിയുടെ മന്ത്രിയായിരുന്ന വ്യക്തിയാണ് ദുബായില്‍ പാകിസ്താന്‍ യുവതിയുമായി ഒരു രാത്രി ചിലവഴിച്ചതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ ഗള്‍ഫ് യാത്രയിലും, സുഹൃത്തായ പാകിസ്താന്‍ യുവതിയെ സന്ദര്‍ശിച്ചതിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിവാദ യാത്രയ്ക്കും രാത്രിയിലെ കൂടിക്കാഴ്ചയ്ക്കും ശേഷം ഇദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും ഓരോ നീക്കങ്ങളും ഇന്റലിജന്‍സ് ബ്യൂറോയുടെ കര്‍ശനനിരീക്ഷണത്തിലാണ്.                                                                                                                                                                                                                                  ഗള്‍ഫ് യാത്രയ്ക്കിടെ ദുബായില്‍ വച്ചാണ് സംസ്ഥാനത്തെ മുന്‍ മന്ത്രി സുഹൃത്തായ പാകിസ്താന്‍ യുവതിയുമായി ഒരു രാത്രി മുഴുവന്‍ ചിലവഴിച്ചത്.പാകിസ്താനി യുവതിയുമായി ഒരു രാത്രി മുഴുവന്‍ ചിലവഴിച്ചെന്ന വിവരം പുറത്തുവന്നതോടെ ഇന്റലിജന്‍സ് ബ്യൂറോ ഇദ്ദേഹത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായും സൂചനയുണ്ട്. സുഹൃത്തായ പാകിസ്താനി യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഇന്റലിജന്‍സ് ബ്യൂറോ ആരാഞ്ഞത്. ഇവര്‍ക്കിടയില്‍ സൗഹൃദം മാത്രമേയുള്ളോ, അതോ മറ്റെന്തെങ്കിലും ബന്ധങ്ങളുണ്ടോ എന്നതും ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കുന്നുണ്ട്. നേരത്തെയുള്ള ധാരണ പ്രകാരമാണോ കൂടിക്കാഴ്ച നടന്നതെന്നും, സാമ്ബത്തിക ഇടപാടുകള്‍ വല്ലതും നടന്നിട്ടുണ്ടോ എന്നതും, ഇടനിലക്കാരായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍അന്വേഷിക്കുന്നുണ്ട്.                                                                                                                                                                                                                                   ഇന്ത്യ-പാകിസ്താന്‍ ബന്ധങ്ങള്‍ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് മുന്‍ മന്ത്രിയുടെ ഇത്തരത്തിലുള്ള നീക്കമുണ്ടായിരിക്കുന്നതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, യുഡിഎഫ് മന്ത്രിസഭയിലുണ്ടായിരുന്ന ഈ മുന്‍ മന്ത്രി ആരാണെന്നോ, മറ്റു വിശദാംശങ്ങളോ വാര്‍ത്തയില്‍ പറയുന്നില്ല.

ഗള്‍ഫില്‍ ബന്ധങ്ങളുള്ള യുഡിഎഫിലെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളിലെ മുന്‍ മന്ത്രിമാരിലേക്കാണ് സംശയമുന നീളുന്നത്.രാഷ്ട്രീയ കേരളത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തുന്ന വാര്‍ത്തയാണ് മംഗളം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഡിഎഫ് മന്ത്രിസഭയില്‍ ഒരു ഘടകകക്ഷിയുടെ മന്ത്രിയായിരുന്ന വ്യക്തിയാണെന്ന് മാത്രമാണ് മംഗളത്തിന്റെ വാര്‍ത്തയിലുള്ളത്.