യുഎഇയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മലപ്പുറം സ്വദേളികളായ മൂന്ന് പേര്‍ വെന്തു മരിച്ചു.

3081

യുഎഇയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നുമലയാളികള്‍ വെന്തു മരിച്ചു.
കല്‍ബയിലെ ഫര്‍ണിച്ചര്‍ ഗോഡൗണിനു തീപിടിച്ചാണ് മലപ്പുറം സ്വദേശികളായ  മൂന്നു മലയാളികള്‍ മരിച്ചത്.  തിരൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍ (26.)), വളാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍ (40), പുത്തനത്താണി സ്വദേശി ഹുസൈന്‍ (55) എന്നിവരാണ് മരിച്ചത്. ഫുജൈറയ്ക്കടുത്തുള്ള വ്യവസായ മേഖലയിലെ ഗോഡൗണില്‍ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഗോഡൗണിന്റെ പിന്നിലായിരുന്‌നു ഇവരുടെ താമസം. അഞ്ചുമുറികളിലായി 11 പേരാണുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ എസി ഇളക്കിമാറ്റി അതുവഴി രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ.