കൊല്‍ക്കത്തയില്‍ തീപിടിത്തം; നിരവധി വീടുകള്‍ കത്തി നശിച്ചതായി റിപ്പോര്‍ട്ടുകള്‍

46

ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തമെന്ന് റിപ്പോര്‍ട്ടുകള്‍. ചേരി പ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി വീടികള്‍ അഗ്‌നിക്കിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.