സെനഗലിനെ തകര്‍ത്ത് കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക്

422

ഗ്രൂപ്പിലെ എച്ചിലെ നിര്‍ണായക മത്സരത്തില്‍ സെനഗലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയ പ്രീക്വാര്‍ട്ടറില്‍. 74ആം മിനിറ്റില്‍ പ്രതിരോധ താരം യാറി മിന നേടിയ ഗോളാണ് കൊംബിയയെ വിജയത്തിലെത്തിച്ചത്. ക്വയ്ന്ററോ ഉയര്‍ത്തി നല്‍കിയ കോര്‍ണര്‍ മിന ഒരു മിന്നല്‍ ഹെഡ്ഢറിലൂടെ സെനഗല്‍ ഗോളിയെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.മുന്നോട്ട് പോവാന്‍ വിജയം അത്യാവശ്യമായിരുന്ന കൊളംബിയ ആദ്യ പകുതിയില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. 31ആം മിനിറ്റില്‍ പ്ലേമേക്കര്‍ ഹാമിഷ് റോഡ്രിഗസ് പരിക്കിനെ തുടര്‍ന്ന് പിന്‍വലിച്ചതും കൊളംബിയയ്ക്ക് തിരിച്ചടിയായി. ആദ്യ പകുതിയില്‍ ഒരു ഗോളൊന്നും പിറക്കാതെ കനത്ത സമ്മര്‍ദ്ദത്തിലായിരുന്നു കൊളംബിയ. എന്നാല്‍ രണ്ടാം പകുതിയില്‍ തികച്ചും വ്യത്യസ്ഥമായ കൊളംബിയയെ ആണ് കളിക്കളത്തില്‍ കണ്ടത്. നിരന്തരം ആക്രമണം നടത്തി കൊളംബിയ സെനഗലിനെ ഞെട്ടിച്ച്‌ കൊണ്ടേയിരുന്നു. 7ആം മിനിറ്റില്‍ സെനഗല്‍ താരം സാദിയോ മാനെയെ ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി ലഭിച്ചെങ്കിലും വാറിന് തീരുമാനം വിടുകയായിരുന്നു. എന്നാല്‍ വാര്‍ പെനാല്‍റ്റി അല്ലെന്ന് വിധിക്കുകയായിരുന്നു. ഗ്രൂപ്പില്‍ പോയിന്റ് നിലയില്‍ സെനഗലും ജപ്പാനും തുല്യത പാലിച്ചെങ്കിലും കൂടുതല്‍ മഞ്ഞക്കാ‌ര്‍ഡ് നേടിയ സെനഗല്‍ പുറത്താകുകയായിരുന്നു.

Dailyhunt