പ്രേമിക്കാന്‍ പ്രായം ഒരു പ്രശ്നമേയല്ല. 85 കഴിഞ്ഞ മുത്തശ്ശിക്ക് ബോയ്ഫ്രണ്ടിനെ വേണം.അവസരo യുവാക്കള്‍ക്ക് മാത്രo.

    39 കാരനായ കാമുകനില്‍ നിന്ന് അടുത്തിടെ പിരിഞ്ഞ 85 വയസുള്ള ന്യൂയോര്‍ക്കിലെ ഹാറ്റി റിട്രോജ് മുത്തശ്ശി ഇപ്പോള്‍ ഒരു ബോയ് ഫ്രണ്ടിനെ തിരയുകയാണ്. അമേരിക്കന്‍ ഡേറ്റിംഗ് ആപ്പായ ബംബിളില്‍ അക്കൗണ്ട് തുടങ്ങി ഉടനെ ഒരു ബോയ്ഫ്രണ്ടിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹാറ്റി മുത്തശ്ശി. യുവാക്കള്‍ക്ക് മാത്രമേ മുത്തശ്ശിയുടെ ബോയ്ഫ്രണ്ടാകാന്‍ അവസരമുള്ളു.ഹാറ്റി റിട്രോജ് വിവാഹ മോചിതയായത് നാല്‍പ്പത്തിയെട്ടാം വയസിലാണ്. മക്കളെ കോളേജില്‍ ചേര്‍ക്കാന്‍ ഭര്‍ത്താവ് വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്ന് കാര്യം പറഞ്ഞാണ് ഭര്‍ത്താവുമായി ഹാറ്റി പിരിഞ്ഞത്. അതിനുശേഷം, ചെറുപ്പക്കാരായ പുരുഷന്മാരുമായി മാത്രമേ ഹാറ്റി റിട്രോജ് ഡേറ്റിംഗിന് പോയിട്ടുള്ളു.

    മൂന്ന് പേരക്കുട്ടിയുടെ അമ്മൂമ്മയായ ഹാറ്റി റിട്രോജ് ഒരു നര്‍ത്തകിയായിരുന്നു. ഇപ്പോള്‍ ലൈഫ് കോച്ചായും എഴുത്തുകാരിയായിട്ടുമാണ് ഇവ‌ര്‍ പ്രവര്‍ത്തിക്കുന്നത്. ഡേറ്റ് ചെയ്യാന്‍ 35 വയസ്സിന് താഴെയുള്ള പുരുഷന്മാരെ ആവശ്യമുണ്ടെന്ന് ഹാറ്റി പത്രപരസ്യവും കൊടുത്തിരുന്നു. ഈ പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഹാറ്റി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

    2018ല്‍ തന്റെ മുന്‍ കാമുകന്‍ ജോണിനൊപ്പം (39 വയസ്) ചാനല്‍ ഷോയിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. ഈ ടി.വി ഷോയ്ക്ക് ശേഷമാണ് ഹാറ്റിയും ജോണും തമ്മിലുള്ള ബന്ധം ബ്രേക്ക് അപ്പായത്. ‘ഞാന്‍ ഇപ്പോള്‍ ആരുമായും ഡേറ്റിംഗിന് പോകാറില്ല. എന്റെ ചില സുഹൃത്തുക്കള്‍ ബംബിളിലൂടെ അവര്‍ക്കിഷ്ടപെട്ട ബോയ്ഫ്രണ്ടിനെ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഞാന്‍ വീണ്ടും ഡേറ്റിംഗ് തുടങ്ങാന് പ്ലാന്‍ ചെയ്തിരിക്കുകയാണ്. എനിക്ക് ഇനിയും പ്രണയിക്കാന്‍ കഴിയും’ എന്നാണ് ഹാറ്റി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

    ആഴ്ചയില്‍ മൂന്നുതവണ പ്രശസ്ത ഡേറ്റിംഗ് ആപ്പായ ടിന്‍ഡറില്‍ ബോയ്ഫ്രണ്ടിനെ തിരയുമായിരുന്നുവെന്നും എന്നാല്‍,​ ഇപ്പോള്‍ ടിന്‍ഡര്‍ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ഹാറ്റി റിട്രോജ് പറയുന്നു. ഇത് കാരണമാണ് ബംബിളില്‍ ഒരു ബോയ്ഫ്രണ്ടിനെ തിരയാന്‍ ഹാറ്റി മുത്തശ്ശി തീരുമാനിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here