ലൈക്ക് കൂട്ടാന്‍ ജപ്പാന്‍കാര്‍ .., വീണ്ടും വെട്ടിലായി ചെന്നിത്തല

  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് ലൈക്ക് കൂട്ടുവാന്‍ പതിനെട്ടാമത്തെ അടവുമായി
  പേജ് കൈകാര്യം ചെയ്യുന്ന ആളുകള്‍
  .

  രമേശ് ചെന്നിത്തലയുടെ പേജില്‍ വരുന്ന പോസ്റ്റുകള്‍ക്ക് സ്വീകാര്യത ഉണ്ടെന്നു കാണിക്കാനായാണ് ലൈക്ക് കൂട്ടി നല്‍ക്കുന്ന ഏജന്‍സിയെ സമീപിച്ചത്. എന്നാല്‍ വിദേശികളാണ് മലയാളത്തിലെ പോസ്റ്റുകളില്‍ ലൈക്കു ചെയ്യ്തിരിക്കുന്നവരില്‍ ഏറെയും. ഈ ഐ ഡികള്‍ മിക്കതും വ്യാജ ഐ ഡികളുമാണ്.

  ആളുകളുടെ ഇടയില്‍ വലിയ ജനസമ്മിതി ഉണ്ടെന്നുള്ള ധാരണ സ്യഷ്ടിക്കാനുള്ള ശ്രമം അദ്ദേഹത്തിന് തന്നെ തിരിച്ചടി ആയിരിക്കുകയാണ്. ജപ്പാനിലും ചൈനയിലും മലേഷ്യയിലുമുള്ള ഐ ഡികളില്‍ നിന്നുമാണ് ലൈക്ക് പ്രവഹിക്കുന്നത്.പതിവിന് വിരുദ്ധമായി അടുത്ത ദിവസ്സങ്ങളില്‍ പ്രതിപക്ഷ നേതാവിന്റെ പോസ്റ്റുകള്‍ക്ക് പതിനായിരക്കണക്കിന് ലൈക്കുകള്‍ വന്നു നിറഞ്ഞതോടെയാണ് ലൈക്കിനു പിന്നിലെ കള്ളക്കളി പുറത്തായത്

  LEAVE A REPLY

  Please enter your comment!
  Please enter your name here