1. ദിവസവും രണ്ടോ മൂന്നോ നെല്ലിക്ക കഴിക്കുന്നത് ചര്‍മത്തിനും മുടിക്കും നല്ലതാണ്.
2. പച്ചനിറമുള്ള പച്ചക്കറികള്‍, ഇലക്കറികള്‍ക്കായുപയോഗിക്കുന്ന ചീര, മുരിങ്ങയില എന്നിവയിലടങ്ങിയ പോഷകങ്ങള്‍ ഹൃദയം, കണ്ണുകള്‍, ത്വക്ക് എന്നിവയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ചര്‍മത്തിന്റെ ചുളിവുകള്‍ തടയുകയും ചെയ്യും.
3. വൈറ്റമിനുകള്‍ ധാരാളമടങ്ങിയ കാരറ്റ് നിത്യേന ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ഓര്‍മശക്തി വര്‍ധിക്കും. കാഴ്ചശക്തി കൂട്ടാനും ചര്‍മത്തിന്റെ തിളക്കം മെച്ചപ്പെടുത്താനും സഹായിക്കും.
4. കശുവണ്ടിപ്പരിപ്പിലും ബദാം പരിപ്പിലും വൈറ്റമിന്‍ ഇ ധാരാളമടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നു.
5. ഓറഞ്ച്, പപ്പായ, ബ്രോക്കോളി തുടങ്ങിയവ വൈറ്റമിന്‍ സി കൊണ്ടു സമ്പുഷ്ടമാണ്. ഇവ രോഗപ്രതിരോധശക്തി കൂട്ടുന്നതിനൊപ്പം ചര്‍മത്തിന്റെ സൗന്ദര്യത്തിനും ഉത്തമമാണ്.
6. കിവിയില്‍ ധാരാളം നാര് അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകമാണ് ഇത്.