സമൂഹത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ സ്യഷ്ടിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുമെന്നു മന്ത്രി ജി ആര്‍ അനില്‍.
ലോകമെമ്പാടുമുള്ള മലായാളികള്‍ക്കിടയില്‍ വൈവിധ്യതയുടെ നവതരംഗം സ്യഷ്ടിച്ച എക്‌സ്പ്രസ്സ്മലയാളി ഓണ്‍ലൈന്‍മാധ്യമത്തിന്റെ ഒന്‍പതാംവാര്‍ഷികാഘോഷങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് വെഞ്ഞാറമൂട്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എക്‌സ്പ്രസ്സ് മലയാളിക്ക് തുടക്കം കുറിച്ച് വെഞ്ഞാറമൂട്ടില്‍ തന്നെ പ്രൗഡഗംഭീരമായ സദസ്സിനെ സാക്ഷിയാക്കിയാണ് 9ാംവാര്‍ഷികത്തിനും തുടക്കം കുറിച്ചത്. വാമനപുരം എം എല്‍ എ ഡി കെ മുരളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വച്ചു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരരുടെ കൂട്ടായമയായ ഓണ്‍ലൈന്‍ മീഡിയാ പ്രസ്‌ക്ലബ്ബ് തിരുവനന്തപുരത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
എന്റെ വെഞ്ഞാറമൂട്, എന്റെ കല്ലറ, എന്റെ കിളിമാനൂര്‍ തുടങ്ങി എന്റെ കടയ്ക്കല്‍ വരെ അമ്പതോളം പ്രാദേശിക വാര്‍ത്താ കൂട്ടായ്മകളും ഇന്നു എക്‌സ്പ്രസ്സ് മലയാളിയുടെ നേത്യത്വത്തിലുണ്ട്.
നാടിന്റെ സ്പന്ദനമായി മാറിയ ഈ മാധ്യമകൂട്ടായ്മകള്‍ക്കും പുതിയ ഉണര്‍വേകുന്നതായിരുന്നു വെഞ്ഞാറമൂട്ടില്‍ നടന്ന വാര്‍ഷികാഘോഷങ്ങളുടെ തുടക്കം . ചടങ്ങില്‍ വിശിഷ്ട വ്യക്തികളെയും മന്ത്രി ആദരിച്ചു..
ചടങ്ങിന്റെ വിശദമായ വാര്‍ത്തകള്‍ പിന്നാലെ