പീഡനക്കേസ്സിൽ പരോളിൽ ഇറങ്ങിയ പ്രതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ. മരണം 27 ന് തിരികെ ജയിലിലേക്ക് മടങ്ങാനിരിക്കെ.

    പീഡനക്കേസ്സിൽ പരോളിൽ ഇറങ്ങിയ പ്രതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ തിരുവനന്തപുരo വെഞ്ഞാറമൂട് കതിര് വിള ശരണ്യ ഭവനിൽ ശശീന്ദ്രനാണ് [67] മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം .പോക്സോ, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്ന ശശീന്ദ്രൻ കോവിഡിൻ്റെ ആനുകൂല്യത്തിൽ പരോളി ൽ ഇറങ്ങിയതായിരുന്നു. പരോൾ കാലാവധി അവസാനിക്കുന്ന വരുന്ന 27 ന് തിരികെ ജയിലിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. വെഞ്ഞാറമൂട് പോലിസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here