സംവിധായകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വപ്ന തുല്യമായ അവസരങ്ങള്‍ ഒരുക്കിക്കൊണ്ട് matinee. live. മലയാളത്തിലെ തികച്ചും വ്യത്യസ്തമായ പുതിയ ഒരു ഒടിടി ഫ്ലാറ്റ്ഫോം ആണ് matinee. live. പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച matinee. live ഒ ടി ടി പ്ലാറ്റ്ഫോമിന്റെ ലോഗോ ലോഞ്ച് ഫഹദ് ഫാസിലും പ്ലാറ്റ്ഫോമിന്റെ ലോഞ്ച് പ്രിത്വിരാജും ആണ് നിര്‍വഹിച്ചത്.
പൊതുവായി സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങള്‍ക്കും അലച്ചിലുകള്‍ക്കും വിരാമമിട്ടുകൊണ്ട്, കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുക എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യം. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യന്‍സിനെയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് എക്സ്ക്ലൂസിവ് ആയ വെബ്സീരിസുകള്‍, സിനിമകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ നിര്‍മ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തില്‍ മാറ്റിനിയുടെ പ്രവര്‍ത്തന മാതൃക. ഒപ്പം അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്ഫോമിലൂടെ സൗകര്യപൂര്‍വം നടത്താന്‍ അവസരമൊരുക്കുന്നു.
സിംഗിള്‍ രജിസ്ട്രേഷനിലൂടെ, മാറ്റിനിയുടെ സ്വന്തം നിര്‍മ്മാണ പ്രോജക്റ്റുകള്‍ കൂടാതെ, നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിര്‍മ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകള്‍ ലഭ്യമാക്കുന്ന/ഓപ്പണ്‍ ആയിരിക്കുന്ന ഒരു ടാലന്റ് പൂള്‍ ആയിട്ടായിരിക്കും മാറ്റിനി പൊതുവെ പ്രവര്‍ത്തിക്കുക. ഒപ്പം താല്പര്യമുള്ള ആര്‍ക്കും വ്യത്യസ്തമാര്‍ന്ന ലോക്കേഷനുകള്‍, ബില്‍ഡിങ്ങുകള്‍, വീടുകള്‍, സ്ഥാപനങ്ങള്‍, എക്യുപ്മെന്റുകള്‍, ട്രെയിന്‍ഡ് പെറ്റ്സ്, വാഹനങ്ങള്‍, ആന്റിക് പീസുകള്‍ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും മാറ്റിനിയില്‍ രെജിസ്റ്റര്‍ ചെയ്ത് റെന്റിന് നല്‍കി മികച്ച റെവന്യുവും നേടാം.
ലോഞ്ചിന് ശേഷമുള്ള ഏറ്റവും വലിയ ആകര്‍ഷണീയതയാണ് കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്സ് ഹണ്ട്. നിങ്ങള്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യൂമെന്ററികള്‍, മ്യൂസിക് ആല്‍ബങ്ങള്‍ തുടങ്ങിയ മികച്ച വീഡിയോകള്‍, ഇംഗ്ലീഷ്, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി അങ്ങനെ ഏതു ഭാഷയില്‍ വേണമെങ്കിലുമാകാം, 30 മിനുട്ടില്‍ കവിയരുത്.
അവ മാറ്റിനിയില്‍ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് ഈ കോണ്ടെസ്റ്റില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടത്.
തിരഞ്ഞെടുക്കുന്ന 30 വീഡിയോകളില്‍ ഏറ്റവും മികച്ച വീഡിയോക്ക് മാറ്റിനി നല്‍കുന്നത് 1,00,000 രൂപ ക്യാഷ് പ്രൈസാണ്. ബാക്കി 29 വീഡിയോകള്‍ക്കും 10,000 രൂപ വീതം ക്യാഷ് പ്രൈസും ഉണ്ട്.
ഒപ്പം സെലെക്റ്റ് ചെയ്യപ്പെടുന്ന 30 വീഡിയോകളുടെയും സംവിധായകര്‍ക്കായി, ‘ലാബ് ഡേ ഫിലിംസ്’ ഒരുക്കുന്ന 5 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ഓറിയെന്റേഷന്‍ ക്യാമ്ബും ഉണ്ടായിരിക്കുന്നതാണ്.
മലയാള സിനിമയിലെ പ്രഗത്ഭരായ സംവിധായകര്‍, ഛായാഗ്രാഹകര്‍, തിരക്കഥാകൃത്തുക്കള്‍ മുതലായവര്‍ ആയിരിക്കും ഈ ക്യാമ്ബ് നയിക്കുന്നത്. ഇതില്‍ ഏറ്റവും കഴിവ് തെളിയിക്കുന്ന പ്രതിഭാശാലിക്ക് ആയിരിക്കും മാറ്റിനി നിര്‍മ്മിക്കുന്ന ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിക്കുക. അടുത്ത 10 പേര്‍ക്ക് മാറ്റിനി നിര്‍മ്മിക്കുന്ന വെബ്‌സീരീസുകളും സംവിധാനം ചെയ്യാം.
സംവിധായകന്‍ സിദ്ധിക് ആണ് മാറ്റിനി ഡയറക്ടേഴ്സ് ഹണ്ട് അനൗണ്‍സ് ചെയ്തത്. ഈ ജൂലൈ 17 മുതലായിരിക്കും കോണ്ടെസ്റ്റ് ആരംഭിക്കുക. തങ്ങളുടെ തലമുറയിലുള്ളവര്‍ സംവിധാനരംഗത്തേക്ക് എത്തിപ്പെടാന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് സംസാരിച്ച സിദ്ധിക്, ഡയറക്‌ട് ഡയറക്ടര്‍ ആകാന്‍ കിട്ടുന്ന ഈ അതുല്യ അവസരം പാഴാക്കരുതെന്ന് പ്രേത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
മലയാള സിനിമയില്‍, ഏറെ തിരക്കുള്ള പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷ, തനിക്ക് നിരന്തരം അവസരങ്ങള്‍ ചോദിച്ചുകൊണ്ട് വന്നിരുന്ന കോളുകളും സെറ്റുകള്‍ തോറും ചാന്‍സ് ചോദിച്ചു കയറി ഇറങ്ങുന്ന ആളുകളുമാണ് ഇത്തരം ഒരു ആശയത്തിലേക്ക് എത്തിപ്പെടാന്‍ പ്രേരണ ആയതെന്ന് പറയുന്നു.
ഒപ്പം സിനിമക്കും പുതിയ പ്രതിഭാധനരായ ആളുകളെ ആവശ്യമായി വരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടാകുകയും, പരസ്പരം കണ്ടെത്താന്‍ സാധിക്കും വിധം ഒരു മീഡിയത്തിന്റെ ആവശ്യകത അനിവാര്യമാണെന്ന് തോന്നിയതും മാറ്റിനി തുടങ്ങാന്‍ പ്രചോദനമായതായി ഷിനോയ് മാത്യുവും പറയുന്നു.