ഇന്ന് ഹർത്താലെന്ന് വ്യാജ പ്രചരണം. .

297

സോഷ്യൽ മീഡിയകൾ വഴി ഇന്ന് ഹർത്താലെന്ന വ്യാജപ്രചരണം. കഠ്‌വയില്‍ എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലാണെന്ന വ്യാജ സന്ദേശം സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹര്‍ത്താല്‍ നടത്തുമെന്ന് ഒരു സംഘടനയും പ്രഖ്യാപിച്ചിട്ടില്ല. സംഘടനകളുടെ പിന്തുണയില്ലാതെയാണ് ഹര്‍ത്താലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നുമാണ് വ്യാജ സന്ദേശത്തിലുള്ളത്.ഹര്‍ത്താല്‍ വിവരം ഇതുവരെ സംസ്ഥാന സര്‍ക്കാറും സ്ഥിരീകരിച്ചിട്ടില്ല. ഫേസ്ബുക്കിലും വാട്സ്‌ആപ്പിലും വരുന്ന വാര്‍ത്ത നിരവധി പേരാണ് മറ്റുള്ളവര്‍ക്ക് കൈമാറുന്നത്.ഏപ്രില്‍ രണ്ടിന് കേന്ദ്ര സര്‍ക്കാറിന്‍റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെ തൊഴിലാളി സംഘടനകളും ഏപ്രില്‍ ഒമ്ബതിന് വടക്കേന്ത്യയില്‍ ദലിതര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ ദലിത് സംഘടനകളും ഹര്‍ത്താല്‍ നടത്തിയിരുന്നു.