ഫേസ്ബുക്ക് കാമുകന തേടി 17 കാരി 200 രൂപയുമായി വീട് വിട്ടു.കണ്ണൂരെത്തിയപ്പോൾ കാമുകൻ പ്രവാസിയാണെന്നറിഞ്ഞു. ബാംഗ്ളൂരിലേയ്ക്ക് പോകാനൊരുങ്ങിയപ്പോൾ പൊലീസ് പിടിയിലായി.

1643

ഫേസ്ബുക്ക് കാമുകന തേടി 17 കാരി 200 രൂപയുമായി വീട് വിട്ടു. കണ്ണൂരെത്തിയപ്പോൾ കാമുകൻ പ്രവാസിയാണെന്നറിഞ്ഞതോടെ ബാംഗ്ളൂരിലേയ്ക്ക് പോകാനൊരുങ്ങി . ഒടുവിൽ പൊലീസ് പിടിയിലായിതോടെ തിരികെ സുരക്ഷിതമായ കൈകളിലെത്തിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി പ്ലസ് ടു വിദ്യാര്‍ത്ഥിനി കഴിഞ്ഞദിവസം രാവിലെയാണ് കണ്ണൂരെത്തിയത്. എന്നാല്‍ ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട കണ്ണൂര്‍ക്കാരനായ യുവാവ് പ്രവാസിയാണെന്നറിഞ്ഞതോടെ ബെംഗളൂരുവിലേക്ക് പോകാനായിരുന്നു വിദ്യാര്‍ത്ഥിനിയുടെ തീരുമാനം. എന്നാല്‍ കുട്ടി കണ്ണപുരം സ്വദേശിനി ബി.റംസീനയുടെ മുന്നില്‍ പെടുകയായിരുന്നു.ബെംഗളൂരുവിലേക്കുള്ള വഴിയന്വേഷിച്ചായിരുന്നു കുട്ടി റംസീനയെ സമീപിച്ചത്. കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്. സ്വന്തം വീട്ടിലേക്കു പോകാന്‍ വിസമ്മതിച്ച കുട്ടിയെ റംസീന തന്ത്രപൂര്‍വം കണ്ണപുരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എസ്.ഐ ടി.വി.ധനഞ്ജയദാസിനോട് റംസീന കാര്യങ്ങള്‍ വിശദീകരിച്ചു. എസ്.ഐ. കുട്ടിയുടെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനു ശേഷം കോഴിക്കോട് പൊലീസുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചു.തുടര്‍ന്ന് രാത്രി 11 മണിയോടെ കുട്ടിയെയുംകൂട്ടി കോഴിക്കോട്ടേക്ക് രക്ഷിതാക്കള്‍ മടങ്ങുകയും ചെയ്തു. കുട്ടിയുടെ കൈയില്‍ 200 രൂപയാണുണ്ടായിരുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായുള്ള ബന്ധത്തില്‍ രക്ഷിതാക്കള്‍ കുട്ടിക്കെതിരെ തിരിഞ്ഞതോടെയാണ് കുട്ടി വീടുവീട്ട് കണ്ണൂരെത്തിയത്. റംസീനയെ കണ്ടതു കൊണ്ടാണ് കൂടുതല്‍ പ്രശ്നങ്ങളില്‍ കുട്ടി എത്തിപ്പെടാതെ രക്ഷപ്പെട്ടത്.