എക്‌സ്പ്രസ്സ് മലയാളി മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഡോജ്വല തുടക്കം

4001

എക്‌സ്പ്രസ്സ്  മലയാളി മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഡോജ്വല തുടക്കം. മലയാള ഓണ്‍ലൈന്‍ മാധ്യമരംഗത്ത് വ്യത്യസ്ഥതയുടെ പര്യായമായി മാറിയ എക്‌സ്പ്രസ് മലയാളി .കോമിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി.  ക്യഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറാണ് മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ട്രിവാന്‍ഡ്രം ഹോട്ടലില്‍ നിര്‍വഹിച്ചത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് വി കെ മധു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള പ്രമുഖര്‍ സന്നിഹിതരായിരുന്നു.ലോകമാധ്യമ ലോകം മാറ്റത്തിന്റെ പാതയിലാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി എക്‌സ്പ്രസ്സ് മലയാളിക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ മന്ത്രി ആദരിച്ചു
. പ്രമുഖസാംസ്‌ക്കാരിക രാഷ്ട്രിപ്രവര്‍ത്തകനും വെഞ്ഞാറമൂട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റെുമായ എ എം റൈസ്, വെമ്പായ സര്‍വ്വീസ് സഹകരണബാങ്ക് സെക്രട്ടറി എസ് ആര്‍ വിജയന്‍, കേരളകൗമുദി ന്യൂസ് എഡിറ്റര്‍ വി എസ് രാജേഷ്, കൗമുദി ചാനല്‍ സീനിയര്‍ പ്രൊഡ്യൂസര്‍ രാംജി ക്യഷ്ണന്‍, നാരദാ ന്യൂസ് .കോം സീനിയര്‍ സബ്ബ് എഡിറ്റര്‍ പ്രഹളാദ് രതീഷ് തിലകന്‍, കൗമുദി ടി വി നോര്‍ത്ത് ഡിവിഷന്‍ ഹെഡ് രാജേഷ്,എന്നിവര്‍ക്കൊപ്പം ഇന്ദുചൂഡന്‍ മുണ്ടക്കയം,( സംഗീത പരബ്രഹ്മപുരസ്‌ക്കാരം),സമ്പത്ത് വി, ആറ്റിങ്ങല്‍ കരാട്ടേ ടീം.( കരാട്ടേ പ്രചാര ശ്രേഷ്ഠ), ഗോപിനാഥന്‍ ആചാര്യ, വാഴൂര്‍.( വാസ്തു ആചാര്യ പുരസ്‌ക്കാരം), അനീഷ് കുമാര്‍ കെ എ ,മുണ്ടക്കയം.(ജ്യോതിഷ തിലകപുരസ്‌ക്കാരം) ഗിരീശന്‍ ശാന്തി, വാളക്കാട് , ആറ്റിങ്ങള്‍(  ജ്യോതിഷ പണ്ഡിറ്റ് പുരസ്‌ക്കാരം) രാജേന്ദ്രന്‍ കെ നായര്‍ , ആലുക്കോ ആറ്റിങ്ങള്‍. (  excelent industrialist). വിജയകുമാരന്‍ നായര്‍  , നെല്ലനാട്. ( കര്‍ഷക നന്മ പുരസ്‌ക്കാരം ) എ എ അഭിലാഷ് , പിരപ്പന്‍കോട്. ( excellent swimming  trainer) മജ്ജുനാഥ് പി മേനോന്‍, മുബൈ( excellent  hrd trainer puraskaram), സക്കീര്‍ ഹുസൈന്‍ ( യുവ വ്യവസായി.)ഷാജി കെ നായര്‍ ( ഫെങ്ഷൂയീ
മാസ്റ്റര്‍) എന്നിവര്‍ക്കൊപ്പം മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ വി ശിവപ്രസാദ്  ( കേരളകൗമുദി) പ്രദീപ് കല്ലറ(മംഗളം ) ഗ്ലാസ്റ്റണ്‍.(സിറാജ് ദിനപ്ത്രം) എന്നിവരെ മന്ത്രി പുരസ്‌ക്കാരങ്ങള്‍ നല്‍കി  ആദരിച്ചു
ചടങ്ങിന്റെ പ്രസക്തഭാഗങ്ങള്‍ കാണാം..