ജോലികിട്ടുമോയെന്ന് ജ്യോല്‍സ്യം നോക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.ജ്യോത്സ്യനെതിരെ പരാതി

1369

ജോലി കിട്ടാത്തതിന് പരിഹാരം തേടിയെത്തിയപ്പോള്‍ ജോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വനിതാ പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ രാമക്യഷ്ണ ശര്‍മ്മക്കെതിരെയാണ് പരാതി. മംഗലാപുരം പാണ്ഡേശ്വരത്ത് അത്താവറില്‍ ജ്യോതിഷാലയം നടത്തുന്ന ഇയാള്‍ക്കെതിരേയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. തൊഴിലന്വേഷകയായ ബിരുദാനന്തര ബിരുദധാരിയായ യുവതിയുടേതാണ് പരാതി.

യുക്തിവാദികള്‍ നടത്തിയ സ്ട്രിംഗ് ഓപ്പറേഷനിലൂടെ വഞ്ചനാക്കുറ്റത്തിന് നേരത്തേ പോലീസ് അറസ്റ്റ് ചെയ്ത ജ്യോത്സ്യനെതിരേ, പിന്നാലെയാണ് യുവതി പീഡനശ്രമവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. ജ്യോത്സ്യന്‍ തന്നില്‍ നിന്നും 9000 രൂപ തട്ടിയെടുത്തെന്നും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ ആരോപണത്തില്‍ പറഞ്ഞിട്ടുണ്ട്. പീഡനശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടതായും ഇവര്‍ പറഞ്ഞിട്ടുണ്ട്.

ജോലി കിട്ടാത്ത സാഹചര്യത്തില്‍ ആത്മീയമായ പരിഹാരം തേടിയാണ് യുവതി എത്തിയത്. എന്നാല്‍ കയ്യില്‍ നിന്നും പണം വാങ്ങിയ ജ്യോത്സ്യന്‍ പിന്നീട് പീഡിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ യുവതി ഓടി രക്ഷപ്പെടുകയും മാനഹാനി ഭയന്ന് സംഭവം പുറത്തു പറയാതിരിക്കുകയുമായിരുന്നു. ജ്യോതിഷിക്കെതിരേ നേരത്തേ യുക്തിവാദിസംഘം നേതാവും, ശാസ്ത്രപ്രചാരകനുമായ നരേന്ദ്രനായിക്‌നല്‍കിയ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് യുവതിയും യുക്തിവാദികള്‍ വഴി പരാതി സമര്‍പ്പിച്ചത്. ജോത്യസ്ന്‍ പോലീസ് കസ്റ്റഡിയിലാണ്.