പുരുഷന്മാര്‍ക്ക് മസ്സാജിനു സ്ത്രീകൾ. 30 മിനിറ്റിന് 1500 രൂപ. കൊച്ചിയില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം

922

തിരുവനന്തപുരം,  കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക ഗുണ്ടാസംഘങ്ങളുടേയും ലോക്കല്‍ പോലീസിന്റേയും സഹായത്തോടെയാണ് മസാജ് പാര്‍ലര്‍ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം.  കലൂര്‍, പള്ളിമുക്ക്, ഇടപ്പള്ളി എന്നിവിടങ്ങിലാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പുരുഷന്മാര്‍ക്ക് മസ്സാജ് ചെയ്യാനായി സ്ത്രീകളെയാണ് നല്‍കുന്നത്. 30 മിനിറ്റിന് 1500 രൂപയും 1 മണിക്കൂറിന് 3000 മുതല്‍ 10,000  25,000 രൂപ വരെയാണ് രൂപയുമാണ് ഇതിനായി ഈടാക്കുന്നത്.   പെണ്‍വാണിഭ സംഘങ്ങള്‍ കോളേജുകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്ത്രീകളെയാണ് മസാജിങ്ങിനായി എത്തിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്ക് പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കുന്നത്. വെബ്‌സൈറ്റ് രൂപീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. തിരുവനന്തപുരം, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് തമ്ബാനൂരിലും പ്ലാമൂട്ടിലുമാണ് സംഘത്തിന്റെ പ്രധാന കേന്ദ്രമെന്നാണ് അറിയുന്നത്.  സ്ത്രീകളാണ് ഏജന്റുമാര്‍. നഗര മധ്യത്തില്‍ പരസ്യമായി പെണ്‍വാണിഭം നടത്തിയിട്ടും ഇത്തരക്കാരെ പിടികൂടാന്‍ പോലീസ് യാതൊരു നടപടിക്കും തയാറാകുന്നില്ല.