സര്‍വ്വേ ഫലങ്ങളെ തള്ളി പിണറായി;;തെരഞ്ഞെടുപ്പ് പ്രചരണത്തിന് മാധ്യമങ്ങളെ വിലക്കെടുക്കാന്‍ ശ്രമിക്കുന്നു

206

ചില ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി മാധ്യമങ്ങളെ വിലക്കെടുക്കാന്‍ ശ്രമിക്കുകയാണ്. സര്‍വേകള്‍ ഇതിന്റെ ഭാഗമാണ്. താഴെ വീണു കിടക്കുന്നവര്‍ക്ക് ഉത്തേജനം നല്‍കാനുള്ള ശ്രമമാണ് സര്‍വേകളെന്നും തട്ടിക്കൂട്ട് സര്‍വേകള്‍ കൊണ്ടൊന്നും താഴെയുള്ളവര്‍ മുകളിലേക്ക് ഉയരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്‍ ഡി എഫിന് 18 സീറ്റ് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു2004നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇടതുമുന്നണിക്ക് ഇത്തവണ ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിയും കോണ്‍ഗ്രസും മാധ്യമങ്ങളെ വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും ഇതുകൊണ്ടൊന്നും താഴെയുള്ളവര്‍ മേലെ വരില്ലെന്നും പിണറായി പരിഹസിച്ചു.