കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 23ന്‌;വോട്ടെണ്ണല്‍ മെയ് 23 ന്

136

രാജ്യത്ത് തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11 ന് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഏപ്രില്‍ 23ന്ാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.മെയ് 23 നാണ് വോട്ടെണ്ണല്‍.

സുതാര്യമായ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ പോളിങ് ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കും. രാജ്യത്ത് 90 കോടി വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്കുവേണ്ടി പത്ത് ലക്ഷം പോളിങ് ബൂത്തുകളുണ്ടാവും. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിരോധിക്കും. വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഒന്നാം ഘട്ടം – ഏപ്രില്‍ 11
രണ്ടാം ഘട്ടം – ഏപ്രില്‍ 18
മൂന്നാം ഘട്ടം – ഏപ്രില്‍ 23 (കേരളത്തില്‍ മൂന്നാം ഘട്ടത്തില്‍)
നാലാം ഘട്ടം –  ഏപ്രില്‍ 29
അഞ്ചാം ഘട്ടം –  മെയ് ആറ്
ആറാം ഘട്ടം – മെയ് 12
ഏഴാം ഘട്ടം – മെയ് 19
മെയ് 23 ന് വോട്ടെണ്ണല്‍ നടക്കും