അന്യ പുരുഷനുമായി സംസാരിച്ചെന്ന് ആരോപിച്ച് 13 ാംവയസ്സില്‍ വിവാഹിതയായ യുവതിയുടെ ചെവി ഭര്‍ത്താവ് അറുത്ത്മാറ്റി

1647

അന്യപുരുഷനുമായി സംസാരിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയുടെ ചെവി അര്‍ദ്ധരാത്രി  മുറിച്ചു മാറ്റി. അഫ്ഗാനിസ്ഥാനിലെ ബാല്‍ക്കലിലായിരുന്നു സംഭവം 13 വയസ്സുള്ളപ്പോള്‍ വിവാഹിതയാകേണ്ടി വന്ന സറീന എന്ന യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക്്് ഇരയായത്് ശരീരം മുഴുവന്‍ മര്‍ദ്ദനമേല്‍ക്കുകയും ചെവി നഷ്ടമാകുകയും ചെയ്തതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു

രണ്ടുപേരും കിടന്നുറങ്ങുമ്പോള്‍ അര്‍ദ്ധരാത്രിയില്‍ ചാടിയെഴുന്നേറ്റ യുവാവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെവി മുറിച്ചു മാറ്റുകയുമായിരുന്നു. സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഭര്‍ത്താവ് തന്നോട് ഇങ്ങിനെ ചെയ്യുമെന്ന് വിചാരിച്ചില്ലെന്നും പറഞ്ഞു. മാതാപിതാക്കളെയും ബന്ധുക്കളെയും കാണാന്‍ അനുവദിക്കാത്തതിനാല്‍ ഇയാളില്‍ നിന്നും വിവാഹമോചനം നേടാന്‍ സറീന ആഗ്രഹിച്ചിരുന്നു. സംശയരോഗിയായ ഭര്‍ത്താവ് താന്‍ മാതാപിതാക്കളെ കാണാന്‍ പോയാല്‍ അവിടെ മറ്റു പുരുഷന്മാരുമായി സംസാരിക്കുമെന്ന് ഭയന്നിരുന്നതായി സറീന പറയുന്നു.

അതേസമയം ഇത്തരം സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ പുതുമയല്ലെന്നാണ് റിപ്പോര്‍ട്ട്. സമാനമായ മറ്റൊരു കേസില്‍ 20 കാരിയായ റെസാഗുല്ലിന്റെ മുക്ക് ഭര്‍ത്താവ് മുറിച്ചു മാറ്റിയത് കഴിഞ്ഞ ജനുവരിയിലായിരുന്നു. ആറു വയസ്സുള്ളപ്പോള്‍ തന്നെ തന്റെ മുത്തച്ഛനാകാന്‍ പ്രായമുള്ളവരുമായി പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ നിര്‍ബ്ബന്ധിതമാകുന്നത് അഫ്ഗാനില്‍ പതിവാണ്. ഇത് പിന്നീട് ലൈംഗികാടിമത്വത്തിലേക്കും ശാരീരിക പീഡനങ്ങളിലേക്കും ബാലഗര്‍ഭാവസ്തയിലേക്കും പ്രസവത്തോടെ തന്നെയുള്ള മരണത്തിലേക്കും നയിക്കുന്നുണ്ട്.