ആര്‍ എസ് എസിന് വേണ്ടി വ്യാജ പ്രചരണം നടത്തി.ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരന്‍ എം പിക്കെതിരെ പരാതി

2054

തെറ്റായ ട്വിറ്റര്‍ സന്ദേശ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖരന്‍ എംപിക്കെതിരെ ഡിവൈഎഫ്‌ഐയുടെ പരാതി. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി വികെ സനോജാണ് ഡിജിപിക്കും, കണ്ണൂര്‍ എസ്പിക്കും പരാതി നല്‍കിയത്.

തികച്ചു വ്യാജമായ ആരോപണം രാഷ്ട്രീയ താല്‍പര്യത്താലാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തിയിട്ടുള്ളത്. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുള്ള വൈരാഗ്യത്തെ ആളിക്കത്തിച്ച് നാട്ടില്‍ സമാധാനം ഇല്ലാതാക്കി ജനങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കാനാണ് ഇത്തരം വ്യാജ പ്രസ്താവനകള്‍ നടത്തി ശത്രുതകള്‍ വളര്‍ത്താനാണ് ഇദ്ദേഹത്തിന്റെ ശ്രമമെന്നും സനോജ് വികെ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു

പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആശുപത്രി സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തെന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്‍ എംപിയുടെ ട്വീറ്റ്‌ചെയ്തിരുന്നത്.
കടുത്ത ബിജെപി അനുകൂല ട്വിറ്റര്‍ ഹാന്റ്‌ലിംഗായ ജയകൃഷ്ണന്‍(@സവര്‍ക്കര്‍5200) എന്ന ഐഡിയാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഈ ട്വീറ്റ് രാജീവ് ചന്ദ്രശേഖരന്‍ റീട്വീറ്റ് ചെയ്യുകയായിരുന്നു.  ബിജെപി പ്രവര്‍ത്തകന്‍ ബിജുവിന്റെ ശവസംസ്‌കാരത്തിന് മുന്‍പ് തന്നെ, മാര്‍ക്‌സിസ്റ്റുകാര്‍ ആശുപത്രി ആക്രമിച്ചുവെന്നാണ് ട്വീറ്റിലുള്ളത്. ഇവിടം കൊണ്ട് നിര്‍ത്താതെ, ബിജുവിന്റെ ശരീരം കൊണ്ടുപോയ ആംബുലന്‍സ് തകര്‍ത്തിട്ടിരിക്കുന്നുവെന്നും പറയുന്നു. പൊലീസ് നോക്കുകുത്തിയായിരുന്നുവെന്നും ട്വീറ്റ് ആരോപിക്കുന്നുണ്ട്.

ബിജുവിനെ കൊലപ്പെടുത്തിയതിനു പിന്നാലെ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയആഹ്ലാദ പ്രകടനം എന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്ത വീഡിയോയും വന്‍വിവാദമായിരുന്നു. വീഡിയോ എവിടെ, എപ്പോള്‍ നടന്നതാണ് തുടങ്ങിയ വസ്തുതകള്‍ പരിശോധിക്കാതെ വീഡിയോ പോസ്റ്റ് ചെയ്ത കുമ്മനത്തിനെതിരെ എസ്എഫ്‌ഐ കണ്ണൂര്‍ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്മനത്തിനെതിരെ അന്വേഷമം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.