പുലിമുരുകന്റെ ചിത്രീകരണത്തില്‍ പാവ കടുവയെയും ഉപയോഗിച്ചിരുന്നുവെന്ന് സമ്മതിച്ച് സംവിധായകന്‍

3397

പുലിമുരുകന്റെ ചിത്രീകരണത്തിന് പാവ കടുവെയും ഉപയോഗിച്ചിരുന്നുവെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍. മലയാളത്തില്‍ ആദ്യമായിനൂറുകോടിക്ലബില്‍ ഇടംനേടിയപുലിമുരുകന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന പുലി ഒര്‍ജിനലല്ലന്ന വിമര്‍ശനം പരോഷമായി സമ്മതിച്ച് സംവിധായകന്‍ വൈശാഖ്. പുലിമുരുകന്‍ റിലീസാകുംമുമ്പ് തന്നെ ചിത്രത്തിലെ കടുവ ഒര്‍ജ്ജിനലല്ലന്നും ഗ്രാഫിക്‌സാണെന്നും പ്രചരണമുണ്ടായിരുന്നു. ചിത്രം റിലീസായതോടെ ചിത്രത്തില്‍ കടുവ പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ ഗ്രാഫിക്‌സാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുകയും ചെയ്തു.എന്നാല്‍ ചിത്രത്തെ കുറിച്ച് അഭൂതപൂര്‍വ്വമായ അഭിപ്രായമുയരുകയും വിദഗ്ധമായ പ്രചരണതന്ത്രങ്ങള്‍ പുറത്തെടുക്കുകയും ചെയ്തതോടെ പുലിമുരുകന്‍ മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടമായിമാറി. പുലിയോടൊപ്പമുള്ള സാഹസിക രംഗങ്ങളെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വാചാലരാകുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസ്സം മുതല്‍ ഈ സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച കടുവയുടെ ബൊമ്മയ്‌ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങുകയായിരുന്നു.യഥാര്‍ഥ പുലിയെ ഉപയോഗിച്ചാണ് ചിത്രീകരണമെന്ന പുലിമുരുകന്‍ അണിയറക്കാരുടെ അവകാശവാദം തെറ്റാണെന്ന് ഈ ചിത്രങ്ങള്‍ തെളിവാക്കി ശക്തമായ പ്രചരണമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. യഥാര്‍ത്ഥ കടുവയെന്ന് പറഞ്ഞ് പാവക്കടുവയെ ഉപയോഗിച്ച് പേക്ഷകരെ പറ്റിയ്ക്കുകയായിരുന്നു എന്ന വിമര്‍ശനം ശക്താമായതോടെ സംവിധായകന്‍ വൈശാഖ് വിശദീകരണവുമായി രംഗത്ത് വന്നത്.സിനിമയ്ക്ക് ആവശ്യമായ ഷോട്ട് എടുക്കുന്നതിന് മുന്‍പ് അത് ക്യാമറയില്‍ എങ്ങനെ പതിയണമെന്നും എന്തൊക്കെയാണ് അളവുകളെന്നും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിക്കാന്‍ ഉപയോഗിക്കുന്ന ഡമ്മിയാണ് അതെന്നാണ് സംവിധായകന്‍ വൈശാഖിന്റെ വിശദീകരണം. ചിത്രീകരണത്തിന് മുന്‍പുള്ള ഈ തയ്യാറെടുപ്പുകളുമായി സഹകരിക്കണമെന്ന് കടുവയോട് പറയാനാവില്ലല്ലോ? അതിനാല്‍ ഫ്രെയിം ഫിക്‌സ് ചെയ്യുമ്പോള്‍ ഡമ്മി ഉപയോഗിച്ച് അളവുകളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തുകയായിരുന്നു.നടീനടന്മാര്‍ അഭിനയിക്കുന്ന ഷോട്ടുകളാണെങ്കില്‍ അവരെവച്ചോ പകരം മറ്റാരെയെങ്കിലും വച്ചോ ഇത്തരം തയ്യാറെടുപ്പുകള്‍ സാധിക്കും. പക്ഷേ ഇവിടെ കടുവ ആയതിനാല്‍ ഡമ്മി ഉപയോഗിക്കേണ്ടിവന്നു.ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കടുവയുടെ ഒരു ബൊമ്മയല്ലേ കാണുന്നത്? അതുപയോഗിച്ച് എങ്ങനെയാണ് സിനിമയില്‍ കണ്ടതുപോലെ മൂവ്‌മെന്റ് സാധ്യമാവുക എന്നും വൈശാഖ് ചോദിക്കുന്നു. എന്നാല്‍ വെശാഖിന്റെ വിശദീകരണം വിമര്‍ശകര്‍ അംഗീകരിച്ചിട്ടില്ല. ഗ്രാഫിക്‌സ് രംഗങ്ങളില്‍ പോലും ഡ്യൂപ്പ് കടുവയെ ഉപയോഗിക്കുന്ന മഹാനായ സംവിധായകനാണ് വൈശാഖെന്നാണ് ചിലരുടെ ഇതിനോടുള്ള പ്രതികരണം