ദിലീപ് ആദ്യം വിവാഹം കഴിച്ചത് മഞ്ജു വാര്യരെയല്ല. ആദ്യ ഭാര്യയെ കണ്ടെത്താന്‍ പോലീസ്‌

6335

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലിപിന്റെ പഴയചരിത്രവും കുടുംബക്കാരെയും മറ്റും ചികഞ്ഞ് കണ്ടുപിടിക്കുന്ന തിരക്കിലാണ് പോലീസ്. ഇപ്പോള്‍  ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കും മുന്‍പ് തന്നെ മറ്റൊരു വിവാഹം കഴിച്ചിരുന്നെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നത്. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം നടന്നത്. മിമിക്രിതാരം അബിയായിരുന്നു ഇതിന് സാക്ഷിയെന്നും പോലീസ് പറഞ്ഞതായി ഒരു ചാനലാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. അബിയെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നും പറയുന്നു.

ഒരു ബന്ധുവിന്റെ മകളെ വിവാഹം കഴിച്ചതായിട്ടാണ് വിവരം. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ വിവരം പോലീസിന് കിട്ടിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഈ ബന്ധം ഒഴിവാക്കിയാണ് ദിലീപ് 1998 ല്‍ മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. 2015 ല്‍ ഈ വിവാഹബന്ധം വേര്‍പെട്ട ശേഷമായിരുന്നു കാവ്യാ മാധവനുമായുള്ള വിവാഹം.

സിനിമാതാരമായി മാറുന്നതിന് മുമ്പ് മിമിക്രി അവതരിപ്പിച്ച് നടക്കുന്ന സാഹചര്യത്തില്‍ ബന്ധുവുമായി പ്രണയത്തിലാകുകയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്‌തെന്നുമാണ് വിവരം. പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌